-->
ഇന്ത്യയിലെത്തുന്ന വിദേശികളില്‍ പലരും നമ്മുടെ രാജ്യത്തെ കാര്യങ്ങളെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കിടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയില്‍ താമസിക്കുന്ന ഒരു ജര്‍മ്മന്‍ യുവതിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതൊക്കെ കാര്യങ്ങളിലാണ് ഇന്ത്യ അവരുടെ രാജ്യത്തേക്കാള്‍ മെച്ചപ്പെട്ട് നില്‍ക്കുന്നത് എന്നാണ് പോസ്റ്റില്‍ പറയുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍, പൊതുഗതാഗതം മുതല്‍ മൊബൈല്‍ കണക്റ്റിവിറ്റി വരെയുള്ള നിരവധി കാര്യങ്ങളില്‍ ഇന്ത്യ മികവ് പുലര്‍ത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇന്ത്യയിലെ ട്രെയിനുകള്‍ ജര്‍മ്മനിയിലെ ട്രെയിനുകളേക്കാള്‍ മെച്ചപ്പെട്ടതാണ് എന്നാണ് യുവതി പറയുന്നത്. ഇന്ത്യയിലെ ട്രെയിനുകള്‍ കൃത്യസമയത്തെത്തും, എല്ലാവര്‍ക്കും താങ്ങാവുന്ന യാത്രാനിരക്കാണ്, സ്ത്രീകള്‍ക്ക് പ്രത്യേകം കംപാര്‍ട്!മെന്റുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് യുവതി പങ്കുവയ്ക്കുന്നത്. അതുപോലെ യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ അല്ല, ഇന്ത്യയില്‍ എപ്പോഴും വെയിലും വെളിച്ചവുമാണ് എന്നാണ് അവരുടെ മറ്റൊരു അഭിപ്രായം.
മാത്രമല്ല വിദൂര പ്രദേശങ്ങളില്‍ പോലും 5ഏ, 4ഏ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കുന്നു, സുരക്ഷയ്ക്കും എനര്‍ജി സേവിംഗിനുമായി സോക്കറ്റുകള്‍ ഓണാക്കാനും ഓഫാക്കാനും കഴിയുന്നത്, ജോലിസ്ഥലങ്ങളിലെ ഡിജിറ്റല്‍ ക്ലോക്ക്ഇന്നുകള്‍, ഇന്ത്യയിലെ വേഗന്‍, വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലെ വൈവിധ്യം, സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ആപ്പുകളിലെ മെച്ചങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം തന്നെ ജര്‍മ്മന്‍ യുവതി തന്റെ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയാണ് തന്റെ രാജ്യത്തേക്കാള്‍ മെച്ചപ്പെട്ടത് എന്നാണ് അവരുടെ അഭിപ്രായം.
വീഡിയോ വൈറലായതോടെ ഇന്ത്യയെ യുവതി നന്നായി മനസിലാക്കിയിരിക്കുന്നു എന്നും അതിന് നന്ദി പറയുന്നു എന്നുമാണ് മിക്കവരും കമന്റുകള്‍ നല്‍കിയിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ ട്രെയിനുകള്‍ കൃത്യസമയത്ത് എത്തുമെന്ന കാര്യം മാത്രം ശരിയല്ല എന്ന് പറഞ്ഞവരുണ്ട്. മുംബൈയില്‍ നിന്നുള്ള തന്റെ ജീവിതാനുഭവം വച്ചാണ് അത് പറഞ്ഞത് എന്നും ഇന്ത്യയില്‍ മൊത്തം അങ്ങനെയാണ് എന്നല്ല എന്നും യുവതി പിന്നീട് കമന്റില്‍ സൂചിപ്പിച്ചു.