Saturday, March 14, 2026 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 10.48 AM

ഇലകള്‍ നിറയെ സ്വര്‍ണ നിക്ഷേപം: ഗവേഷകരെ അമ്പരപ്പിച്ച് യൂക്കാലിപ്റ്റസ്

gold, eucalyptus

നിരവധി പ്രത്യേകതകളും സവിശേഷതകളും ഉള്ള മരമാണ് യൂക്കാലിപ്റ്റസ്. എന്നാല്‍ ഇവയെ സംബന്ധിക്കുന്ന ഒരു വളരെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ഇവയുടെ ഇലകള്‍ക്ക് സ്വര്‍ണനിക്ഷേപങ്ങള്‍ കാട്ടിത്തരാന്‍ കഴിയും. 2013ല്‍ ഓസ്‌ട്രേലിയയിലെ കല്‍ഗൂര്‍ലി എന്ന മേഖലയില്‍ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവിടെയുള്ള യൂക്കാലിപ്റ്റസ് മരങ്ങളിലെ ഇലകളില്‍ ശാസ്ത്രജ്ഞര്‍ സങ്കീര്‍ണമായ രാസപരിശോധനകള്‍ നടത്തി. ഇതില്‍ ഒരു കാര്യം തെളിഞ്ഞു. ഇവിടെയുള്ള യൂക്കാലിപ്റ്റസ് മരങ്ങളിലെ ഇലകളില്‍ സ്വര്‍ണത്തിന്റെ അംശമുണ്ട്. നാനോസ്‌കെയില്‍ വലുപ്പത്തിലുള്ള സ്വര്‍ണത്തരികളായിരുന്നു ഇവ അടങ്ങിയിരുന്നത്.

എങ്ങനെയാണ് ഈ ഇലകളില്‍ സ്വര്‍ണമെത്തിയത്? ഇതെക്കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ആ ഭൂമിയിലുള്ള സ്വര്‍ണനിക്ഷേപമാണ് ഇങ്ങനെയൊരു അവസ്ഥയ്ക്കു വഴിയൊരുക്കിയത്. മണ്ണിലെ സ്വര്‍ണം യൂക്കാലിപ്റ്റസ് വലിച്ചെടുക്കുകയും അത് ആ മരത്തിന്റെ ഇലകളില്‍ പ്രകടമാകുകയുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സ്വര്‍ണനിക്ഷേപമുള്ള മേഖലകളിലെ യൂക്കാലിപ്റ്റസ് ഇലകള്‍ പരിശോധിച്ചാല്‍ നിക്ഷേപം തീര്‍ച്ചപ്പെടുത്താം, ഖനനം തുടങ്ങുകയും ചെയ്യാം. ഇതു ഖനന കമ്പനികള്‍ക്ക് വളരെ സഹായകമാണ്.

ഓസ്‌ട്രേലിയയാണ് യൂക്കാലിപ്റ്റസ് മരങ്ങളുടെ സ്വദേശം. ഒരു പ്രത്യേക തരം കറ ഉല്‍പാദിപ്പിക്കുന്നതിനാല്‍ ഇവ 'ഗം മരങ്ങള്‍' എന്നും അറിയപ്പെടാറുണ്ട്. ഇവയുടെ ഇലകളില്‍ നിന്നു ലഭിക്കുന്ന യൂക്കാലിപ്റ്റസ് എണ്ണ പല ഔഷധങ്ങളിലും ഉപയോഗിക്കുന്നു. വളരെ പെട്ടെന്നു വളരുന്ന ഈ മരങ്ങള്‍ 33 മുതല്‍ 200 അടി വരെയൊക്കെ പൊക്കം വയ്ക്കുന്നവയാണ്. 250 വര്‍ഷത്തിലേറെ ജീവിക്കുകയും ചെയ്യും. ഓസ്‌ട്രേലിയയിലെ കൊയാല എന്ന ജീവികളുടെ പ്രധാനഭക്ഷണം യൂക്കാലിപ്റ്റസ് ഇലകളാണ്.

Ads by Google
Tuesday 14 Oct 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW