Saturday, March 14, 2026 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 07.54 AM

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കുട്ടിയാനയെ അമ്മ സ്വീകരിച്ചില്ല, ദിവസങ്ങള്‍ പ്രായമുള്ള ആനക്കുട്ടിയെ ഏറ്റെടുത്ത് ഉദ്യോഗസ്ഥര്‍

mother, reject, baby, elephant, officer, rescue, flood

ആനകളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 15 ദിവസം മാത്രം പ്രായമുള്ള ഒരു ഹൃദയസ്പര്‍ശിയായ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 29 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ആനക്കുട്ടിയെ ഒരു പിക്കപ്പ് ട്രക്കില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഇറക്കുന്നതാണ് കാണുന്നത്.

പോസ്റ്റില്‍ പറയുന്നതനുസരിച്ച് മറ്റൊരു ജില്ലയിലെ നദിയില്‍ നിന്നാണ് ആനക്കുട്ടിയെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ ശേഷം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം ആനക്കുട്ടിയെ അമ്മയുമായി ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും കസ്വാന്‍ പറയുന്നു. എന്നാല്‍, അമ്മ ആനക്കുട്ടിയെ തിരികെ സ്വീകരിച്ചില്ല, അതിനാല്‍ കുഞ്ഞിനെ വിദഗ്ദ്ധ പരിചരണം നല്‍കുന്ന പരിചരണകേന്ദ്രങ്ങളില്‍ താമസിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും പോസ്റ്റില്‍ കസ്വാന്‍ വ്യക്തമാക്കുന്നു.

'മറ്റൊരു ജില്ലയില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ നദിയില്‍ നിന്നും 15 ദിവസം പ്രായമുള്ള ഒരു ആനക്കുട്ടിയെ രക്ഷപ്പെടുത്തി. അവളുടെ അമ്മയുമായി അവളെ വീണ്ടും ഒന്നിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അവ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, അവസാനത്തെ ആശ്രയം എന്ന നിലയില്‍, അവള്‍ ഞങ്ങളുടെ പില്‍ഖാനകളിലൊന്നില്‍ (ആനകള്‍ക്കുള്ള അഭയകേന്ദ്രം) വിദഗ്ദ്ധ പരിചരണത്തിലാക്കിയിരിക്കയാണ്' എന്നാണ് കസ്വാന്‍ എക്‌സില്‍ (ട്വിറ്റര്‍) എഴുതിയിരിക്കുന്നത്.

ഏതായാലും ആനക്കുട്ടി ആരോഗ്യത്തോടെയും ചുറുചുറുക്കോടെയുമാണിരിക്കുന്നത് എന്നും കസ്വാന്‍ കുറിച്ചിട്ടുണ്ട്. വീഡിയോയില്‍ വളരെ ശ്രദ്ധാപൂര്‍വം ആനക്കുട്ടിയെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വാഹനത്തില്‍ നിന്നും താഴെ ഇറക്കുന്നതാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ നിരവധിപ്പേര്‍ കാണുകയും കമന്റ് നല്‍കുകയും ചെയ്യുന്നുണ്ട്. കാട്ടില്‍ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളും കാടിനെ സംബന്ധിച്ച കാര്യങ്ങളുമെല്ലാം നിരന്തരം ഷെയര്‍ ചെയ്യുന്നയാളാണ് കസ്വാന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW