Saturday, March 14, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 11.34 AM

പതറരുത്...പതറരുത്...; നെഞ്ചുവിരിച്ച് നിന്ന് കൊലകൊമ്പനെ വീഴ്ത്തുന്ന പൂച്ച; അലറിയെത്തിയ പൂച്ചയെ കണ്ടു സ്ലിപ്പായി വീ​ഴുന്ന ആനക്കൊമ്പൻ; വൈറൽ വീഡിയോ

uploads/news/2025/10/805416/Untitled-4.jpg
Cat attacks elephant (Image Source: Instagram)

വളർത്തു മൃഗങ്ങളിൽ ഏറ്റവും ഓമനത്തം തോന്നിപ്പിക്കുന്ന മൃഗമാണ് പൂച്ച. ഓമനിച്ചും സ്നേഹിച്ചും പൂച്ചയെ ഒരു പാവം മൃഗമായിട്ടാണ് പലരും വളര്‍ത്താറുള്ളത്. പൂച്ചയുടെ ഓമനത്തം തുളുമ്പുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. പല കൊലകൊമ്ബന്മാരുടെയും മുന്നിലൂടെ പൂച്ചകളുടെ നെഞ്ചുവിരിച്ചുള്ള നടപ്പിന് ഫാൻബേസും ഒരുപാടാണ്.
ഇപ്പോഴിതാ ഒരു ആനയെ പോലും വിറപ്പിച്ച പൂച്ചയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ പട്ടിയെ പോലും സൈഡാക്കിയ പൂച്ചയെ വീഡിയോയില്‍ കാണാം.
രാത്രി സമയത്തുള്ളതാണ് വീഡിയോ. ഒരു വീട്ടുമുറ്റത്തേക്ക് എത്തിയ ആനയെ കണ്ട് ഇവിടെ പേടിച്ചോടുകയാണ് വീടിന്റെ കാവല്‍ക്കാരനായ നായ. ആ സമയത്താണ് ഒരു പൂച്ച എഴുന്നേറ്റ് വരുന്നത്. തുമ്പിക്കൈ നീട്ടി വിറപ്പിച്ച്‌ വന്ന ആന പൂച്ചയെ കണ്ട് തുമ്പിക്കൈ നീട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പൂച്ചയുടെ മുന്നോട്ടുള്ള ഒറ്റ ചട്ടത്തില്‍ തന്നെ പേടിച്ച്‌ ആന പേടിച്ചു. പിന്നിലേക്ക് നടക്കുന്ന ആന അവിടെയുള്ള അരമതിലില്‍ തട്ടി ഒരൊറ്റ വീഴ്ചയാണ്. മറിഞ്ഞു വീഴുന്ന ആന പിന്നീട് എഴുന്നേല്‍ക്കുന്നത് കാണാന്‍ പറ്റുന്നില്ല.
ആനയെ പേടിപ്പിച്ച്‌ വിറപ്പിച്ച്‌ വീഴ്ത്തുന്ന പൂച്ച സാറിന്റെ ഈ വിഡിയോ വളരെ പെട്ടെന്ന് വൈറലായി മാറി. ‘‘പൂച്ചക്കെന്ത് ആന, രാജാവിനെ പേടിച്ചിട്ടില്ല പിന്നെയാ ഓടെടാ, പ്രേമാ ഓടിക്കോ എനിക്കീ ദേശാത്തെ വഴിയറിയില്ലടാ തെണ്ടീ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം ബാക്ക്ഗ്രൗണ്ടില്‍ സുരാജിന്റെ കോമഡി ഡയലോഗും നല്‍കിയിട്ടുണ്ട്.
ചിലരിത് എഐ ആണെന്ന് കുറിക്കുന്നുണ്ട്. എന്തായാലും സംഭവം എഐ ആണേലും അല്ലെങ്കിലും ഈ പൂച്ച- ആന വീഡിയോ സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാര്‍ ഏറ്റെടുക്കുന്നുണ്ട്. എന്തായാലും സംഭവം ക്ലിക്ക് ആയി വൈറലായി മാറിയിട്ടുണ്ട്.

Ads by Google
Monday 13 Oct 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW