Saturday, March 14, 2026 Last Updated 26 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 08.55 AM

ടിക്കറ്റ് ഇല്ലാതെ യാത്ര, ചോദ്യം ചെയ്തപ്പോള്‍ ടിടിഇയുടെ ജാതി തിരക്കി സ്ത്രീകള്‍: രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

women, casteist, remark, ticketless, first, ac

ട്രെയിന്‍ യാത്രകളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്ന ആളുകളുടെ എണ്ണം നിരന്തരം വര്‍ധിച്ചുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ട്രെയിന്‍സ് ഓഫ് ഇന്ത്യ എന്ന എക്‌സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എവിടെ വെച്ചാണ്, എപ്പോളാണ് സംഭവം എന്നത് ഇതില്‍ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും സംഭവം ഇങ്ങനെയാണ്. ിക്കറ്റില്ലാതെ ഫസ്റ്റ് എസി കോച്ചില്‍ കയറിയ മധ്യവയസ്‌കയായ ഒരു സ്ത്രീയോടും യുവതിയോടും ടിടിഇ കാര്യങ്ങള്‍ ആരായുന്നതാണ് വീഡിയോ. ടിക്കറ്റ് ഇല്ലാത്തതിന് ഫൈന്‍ അടക്കണമെന്ന് ടിടിഇ പറയുമ്പോള്‍ പറ്റില്ലെന്നും തങ്ങള്‍ ബാത്ത്‌റൂം ഉപയോഗിക്കാന്‍ മാത്രം കയറിയതാണെന്നുമുള്ള വിചിത്ര മറുപടിയാണ് ഇരുവരും നല്‍കുന്നത്. ടിടിഇ അത് പറ്റില്ലെന്ന് തീര്‍ത്ത് പറയുമ്പോള്‍ തന്റെ സഹോദരന്‍ ഒരു ലോക്കോ പൈലറ്റാണെന്നും അതിനാല്‍ തങ്ങള്‍ക്ക് ടിക്കറ്റ് വേണ്ടെന്നും ഇവര്‍ പറയുന്നുണ്ട്.

എന്നാല്‍ ടിടിഇ ഇതിനെയെല്ലാം അവഗണിച്ച് ഇരുവരോടും ഫൈന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സംഭവങ്ങളെല്ലാം അദ്ദേഹം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ടിടിഇ പേര് പറയുമ്പോള്‍ 'നീ ആ ജാതിയാണോ' എന്ന് ഇരുവരും പറയുന്നതും കേള്‍ക്കാം. വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് വീഡിയോയില്‍ ഉള്ള രണ്ട് സ്ത്രീകള്‍ക്ക് നേരെയും ഉയരുന്നത്. ടിക്കറ്റ് എടുക്കുക എന്നത് ഏതൊരു പൗരന്റെയും കടമയായിരിക്കെ, സഹോദരന്‍ ലോക്കോ പൈലറ്റ് ആണെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്രീയായി യാത്ര ചെയ്യുകയാണിവര്‍ എന്ന വിമര്‍ശനം ശക്തമാണ്.

Ads by Google
Monday 13 Oct 2025 08.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW