-->
ഒഡീഷയില്‍ പരിഭ്രാന്തി പരത്തി ഭീമന്‍ വാട്ടര്‍സ്‌പോ്ട്ട് പ്രതിഭാസം. ഖോര്‍ധ ജില്ലയില്‍ വെള്ളിയാഴ്ച ഉണ്ടായ അപൂര്‍വ ചുഴലിക്കാറ്റിന്റെ അതിശയിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിലിക തടാകത്തില്‍ ഏതാനും മിനിറ്റുകളോളം നീണ്ടുനിന്ന വാട്ടര്‍സ്‌പോട്ട് പ്രതിഭാസമാണ് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ചിലിക തടാക തീരത്തെ പ്രധാന ദേവതയായ കാളിജയ് ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറായിട്ടാണ് വാട്ടര്‍സ്‌പോട്ട് എന്നും അറിയപ്പെടുന്ന ഭീമന്‍ ചുഴലിക്കാറ്റ് ദൃശ്യമായത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ തടാക തീരത്ത് നിരവധി പേര്‍ കൂടിനില്‍ക്കുന്നതും നിരവധി പേര്‍ തങ്ങളുടെ മൊബൈലുകളില്‍ ഭീമന്‍ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അന്തരീക്ഷമര്‍ദ്ദത്തിലെ പെട്ടെന്നുള്ള മാറ്റവും അപ്രതീക്ഷിതമായി ടൊര്‍ണാഡോയുടെ രൂപപ്പെട്ടതും കണ്ട് ഭയന്ന് പോയ ചിലര്‍ പ്രദേശത്ത് നിന്നും നിലവിളിച്ച് കൊണ്ട് ഓടിപ്പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എതാനും മിനിറ്റ് നേരത്തേക്ക് ഈ ജലസ്തംഭം നീണ്ട് നിന്നു.
കാറ്റിന്റെ ഇത്തരമൊരു പ്രവര്‍ത്തനം 'ഹാത്തിസുന്ധ്' (ആനയുടെ തുമ്പിക്കൈ) എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. വലിയ ജലാശയങ്ങള്‍ക്ക് മുകളില്‍ രൂപം കൊള്ളുന്ന ഒരു തരം ചുഴലിക്കാറ്റാണ് വാട്ടര്‍ സ്പൗട്ട് എന്ന് കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും കാനഡയ്ക്കും ചുറ്റുമുള്ള കടലുകളില്‍ ഇത്തരം വാട്ടര്‍സ്‌പോട്ടുകള്‍ സാധാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറൊള്ളൂ. വളരെ ചെറിയ രീതിയിലുള്ള വാട്ടര്‍സ്‌പോട്ടോകള്‍ തിരുവനന്തപുരത്തെ വിഴിഞ്ഞം ഭാഗത്ത് കഴിഞ്ഞ വര്‍ഷം ദൃശ്യമായത് വാര്‍ത്തയായിരുന്നു.
#Watch: Giant sky-touching whirlwind over Chilika Lake caught on camera, triggered panic among locals.#Odisha pic.twitter.com/8UjyVibaws— Kalinga TV (@Kalingatv) October 11, 2025