Saturday, March 14, 2026 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 12.38 PM

എന്റെ പൊന്നേ! വില 965 കോടി രൂപ: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വര്‍ണ്ണ വസ്ത്രം ഇതാണ്

world, expensive, gold, garment

ഇന്ന് ഭൂരിഭാഗം ആളുകളും ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകള്‍ക്കനുസരിച്ച് പോകാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഏറ്റവും മനോഹരമായതും ഫാഷന്‍ മേഖലയില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതുമായ വസ്ത്രങ്ങളിലായിരിക്കും പലരുടെയും ശ്രദ്ധ. ഇതിനിടയിലാണ് ഏറെ വിലപിടിപ്പുള്ള ഒരു വസ്ത്രം ശ്രദ്ധ നേടുന്നത്. അതിന്റെ മൂല്യം കേട്ടാല്‍ തന്നെ അമ്പരപ്പുണ്ടാകും. അതെ ഒരു മില്യണ്‍ ഡോളറാണ് ആ വസ്ത്രത്തിന്റെ മൂല്യം. ഇത്രയും വിലപിടിപ്പുള്ള വസ്ത്രമോ എന്ന് അമ്പരക്കാന്‍ വരട്ടെ. ഈ വസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത് പൂര്‍ണ്ണമായും സ്വര്‍ണ്ണത്തിലാണ്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകരിച്ച ഈ അസാധാരണ വസ്ത്രം ഇന്ന് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വര്‍ണ്ണ വസ്ത്രം കൂടിയാണ്. അതിന്റെ യഥാര്‍ത്ഥ വില10,88,000 ഡോളറും (ഏതാണ്ട് 9,65,26,326 ഇന്ത്യന്‍ രൂപ)!.

10 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ഈ സ്വര്‍ണ്ണ വസ്ത്രം അതിന്റെ വിലയില്‍ തന്നെ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം ഈ വസ്ത്രം 1,270.5 ഗ്രാം (44.8 oz) 21 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിത്. ഈ സ്വര്‍ണ്ണവസ്ത്രത്തിന്റെ ആകെ ഭാരം 8,810.7 ഗ്രാം (310.7 oz). ഒരു സ്വര്‍ണ്ണക്കിരീടവും സ്വര്‍ണ്ണക്കമ്മലും സ്വര്‍ണ്ണവളയും ഉള്‍പ്പെടുമ്പോഴാണ് ഈ സ്വര്‍ണ്ണവസ്ത്രം പൂര്‍ണ്ണമാവുക. ആകെ മൊത്തം ഭാരം 10,081.2 ഗ്രാം (355.6 oz) ആണ്. അതായത് ഏകദേശം ഒരു ഡാഷ്ഹണ്ട് നായയുടെയോ ഒന്നര ബൗളിംഗ് ബോളുകളുടെയോ ഭാരത്തിന് തുല്യം.

അല്‍ റൊമൈസാന്‍ ഗോള്‍ഡ് ആന്റ് ജ്വല്ലറി രൂപകല്‍പ്പന ചെയ്ത ഈ സുവര്‍ണ്ണ സൃഷ്ടി, ആധുനിക കരകൗശല വൈദഗ്ദ്ധ്യം ഉള്‍ക്കൊള്ളുന്നതിനൊപ്പം യുഎഇയുടെ സമ്പന്നമായ പൈതൃകത്തെയും ആഘോഷിക്കുന്നു. വസ്ത്രത്തിന്റെ ഓരോ ഭാഗത്തിനും ഒരു കഥ പറയാനുണ്ടെന്ന് നിര്‍മ്മാതാക്കളും അവകാശപ്പെടുന്നു. ശിരോവസ്ത്രം രാജ്യത്തിന്റെ സാംസ്‌കാരിക അഭിമാനത്തെ പ്രതീകപ്പെടുത്തുന്നു, അതേസമയം സ്വര്‍ണ്ണ വള പരമ്പരാഗത ആഭരണ കലയെ ആദരിക്കുന്നു. വസ്ത്രത്തിന്റെ ചിത്രങ്ങളും വീഡിയോയും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്ധ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു. ഗൗണ്‍ പോലെയുള്ള ഈ സ്വര്‍ണ്ണവസ്ത്രം ധരിച്ച യുവതികളെയും വീഡിയോയില്‍ കാണാം. ഇത് ആഡംബരത്തിനപ്പുറമാണ്, ഇത് ജീവിക്കുന്ന കലയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

Ads by Google
Sunday 12 Oct 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW