Sunday, March 15, 2026 Last Updated 45 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 10.40 AM

ഒരിക്കലും പ്രായമാകില്ല ഈ ജീവികള്‍ക്ക്! അത്ഭുത രഹസ്യത്തിന് പിന്നില്‍

animal, live, forever

പ്രായം കൂടുന്തോറും മനുഷ്യന്റെ ടെന്‍ഷനും കൂടും. കാരണം വാര്‍ധക്യമായി കഴിഞ്ഞാല്‍ പിന്നെ പഴയപോലെ ഊര്‍ജസ്വലതയോടെ നടക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് ചെറുപ്പം നിലനിര്‍ത്താന്‍ പല വിദ്യകളും സ്വീകരിക്കുന്നവരുണ്ട്. എങ്കിലും പ്രായം കുറയ്ക്കാന്‍ മനുഷ്യന് സാധ്യമല്ല. എന്നാല്‍ പ്രകൃതിയിലെ ചില ജീവജാലങ്ങള്‍ക്ക് അങ്ങനെ ചില ശേഷിയുണ്ടെന്ന് കാണിക്കുകയാണ് ചില ജീവികള്‍. കേള്‍ക്കുമ്പോള്‍ സയന്‍സ് ഫിക്ഷന്‍ പോലെ തോന്നുമെങ്കിലും സംഭവം സത്യമാണ്. വാര്‍ദ്ധക്യത്തെ തന്നെ വെല്ലുവിളിക്കുന്ന ആ ജീവി വര്‍ഗങ്ങളെ പരിചയപ്പെടാം.

1 ഇമ്മോര്‍ട്ടല്‍ ജെല്ലിഫിഷ് (ട്യൂറിടോപ്ലിസ് ഡോര്‍ണി)

മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയ ഇമ്മോര്‍ട്ടല്‍ ജെല്ലിഫിഷിന് അതിന്റെ ചെറുപ്രായത്തിലേക്ക് തിരിച്ചുപോകാനുളള കഴിവ് പ്രകൃതി നല്‍കിയിട്ടുണ്ട്.. ട്രാന്‍സ്ഡിഫറന്‍ഷ്യേഷന്‍ എന്നറിയപ്പെടുന്ന പ്രക്രിയ വഴി പരിക്കേല്‍ക്കുമ്പോഴോ, വാര്‍ദ്ധക്യം പ്രാപിക്കുമ്പോഴോ അവ വീണ്ടും പോളിപ്പ് ( പ്രായം കുറഞ്ഞ) രൂപത്തിലേക്ക് മാറുന്നു. പിന്നീട് ജീവിതം പുനരാരംഭിക്കുന്നു

2 ഹൈഡ്ര

ജെല്ലിഫിഷുകളുമായി അടുത്ത ബന്ധമുളള ചെറിയ ശുദ്ധജല ജീവികളാണ് ഹൈഡ്രകള്‍. ഇവയെയും മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഇവരുടെ പുനരുജ്ജീവനമാണ്. റീജുവനേറ്റ് ചെയ്തുകൊണ്ടിരിക്കാന്‍ കഴിവുളള സ്‌റ്റെം സെല്ലുകള്‍ ഉളളതിനാല്‍ ഹൈഡ്രകള്‍ക്കൊരിക്കലും പ്രായമായെന്ന് തോന്നില്ല. അനുയോജ്യ സാഹചര്യങ്ങളില്‍ അടങ്ങിയ ലാബുകളില്‍ ഇവ പതിറ്റാണ്ടുകളായി ജീര്‍ണിക്കാതെയിരിക്കുന്നുണ്ട്.

3 ലോബ്സ്റ്ററുകള്‍

ലോബ്സ്റ്ററുകള്‍ ഒരിക്കലും വളര്‍ച്ച നിര്‍ത്തുന്നില്ല. മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി അവ പ്രായത്തിനനുസരിച്ച് വലുതാകുകയും പ്രത്യുത്പാദന ക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്നു. ഡി. എന്‍. എ നന്നാക്കാന്‍ സഹായിക്കുന്ന എന്‍സൈമായ ടെലോമെറേസിന്റെ ഉയര്‍ന്ന അളവാണ് ഇതിനുകാരണം.

4 ഗ്രീന്‍ലാന്‍ഡ് സ്രാവുകള്‍

വടക്കന്‍ അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ മഞ്ഞുമൂടിയ വെളളത്തിലാണ് ഈ ആഴക്കടല്‍ സ്രാവ് ജീവിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് സ്രാവുകള്‍ക്ക് 400500 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1600 കളില്‍ ജനിച്ചവ ഇപ്പോഴും സമുദ്രത്തില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരുടെ വളര്‍ച്ച സാവധാനത്തില്‍ ആണ്. ഏകദാശം 150 വയസ് തികയുന്നതു വരെ ഇവര്‍ക്ക് ലൈംഗിക പക്വതയെത്തുന്നില്ല എന്നും പറയപ്പെടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW