Friday, March 13, 2026 Last Updated 56 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 01.12 PM

അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം വർണ്ണാഭമായി

uploads/news/2025/10/804915/onam-pravasi.gif

ന്യൂയോര്‍ക്ക്: അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം യോര്‍ക്ക്‌ടൗണ്‍ ഹൈറ്റ്സ് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തിൽ 2025 ഒക്ടോബർ നാലാം തീയതി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

2014-ല്‍ ആരംഭിച്ച അപ്പർ വെസ്റ്റ്ചെസ്റ്റർ മേഖലയിലുള്ള മലയാളികളുടെ ഈ കൂട്ടായ്മ പിക്‌നിക്കും ഓണാഘോഷങ്ങളും പതിവായി നടത്തിവന്നിരുന്നു. ഈ വർഷം, നോൺ പ്രോഫിറ്റ് ഓർഗനൈസഷൻ ആയി രജിസ്റ്റർ ചെയ്തു പ്രവത്തനങ്ങൾ വിപുലപ്പെടുത്താൻ തീരുമാനിക്കുകയും ‘അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷ്ന്‍ ഇന്‍‌ക് (Upper Westchester Malayalee Association Inc.) എന്ന പേര് സ്വീകരിച്ച് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റർ ചെയ്യുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡന്റ് ജോജി കാവനാൽ, വൈസ് പ്രസിഡന്റ് സജി പീച്ചാട്ട്, സെക്രട്ടറി ചെറിയാൻ പൂപ്പള്ളി, ജോയിന്റ് സെക്രട്ടറി രഞ്ജിൻ രവീന്ദ്രൻ, ട്രഷറർ ബിജു കരുണാകരൻ, ജോയിന്റ് ട്രഷറര്‍ സാജു പീച്ചാട്ട് എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി വിത്സണ്‍ മത്തായി, ജിബി തോമസ്, ആന്റണി ആലപ്പാട്ട്‌, ജോബി ചക്കാലക്കൽ, ലാജൻ ജോസ്, ഷിനു ജോസഫ്, സിബിൽ തോമസ് എന്നിവരെയും, അഡ്വ. ഗീവര്‍ഗീസ് തങ്കച്ചൻ ലീഗൽ അഡ്വൈസർ ആയും, സുനിൽ കോശി പബ്ലിക് റിലേഷൻ ഓഫീസർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ/അമേരിക്കൻ ദേശീയ ഗാനാലാപലനത്തിനു ശേഷം പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ജോജി കാവനാൽ ഏവർക്കും സ്വാഗതം ആശംസിച്ചു.

ഓണാഘോഷത്തിൽ കൗണ്ടി ലെജിസ്ലേറ്റീവ് Vedat Gashi മുഖ്യാഥിതിയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കൻ റീജിയൻ ഡയറക്ടർ ഡോ. കൃഷ്ണ കിഷോര്‍ ഓണ സന്ദേശം നൽകി.

തുടർന്ന് നടന്ന കലാപരിപാടിയിൽ അപ്പർ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും, ലിസ ജോസഫിന്റെ നേതൃത്വത്തിലുള്ള നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ Eeshana Mullappalliy, Sarisha Sankara Narayanan എന്നിവർ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസും, Anika Shah അവതരിപ്പിച്ച ഭരതനാട്യവും ഏറെ ശ്രദ്ധേയമായി. തിരുവോണ ഓർമകൾ ഉണർത്തി അതിമനോഹരമായി തസീന്‍ ആലപിച്ച ഗാനങ്ങൾ ഓണാഘോഷം ഏറ്റവും ഹൃദ്യമാക്കി. മാസ്റ്റർ ഓഫ് സെറിമണിയായി സമീറാ കാവൽ പ്രോഗ്രാം നിയന്ത്രിച്ചു.

സെക്രട്ടറി ചെറിയാൻ പൂപ്പള്ളിയുടെ ഹൃദ്യമായ നന്ദിപ്രമേയത്തിൽ എത്തിച്ചേർന്ന വിശിഷ്ടാതിഥികൾക്കും, തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധവും ആസ്വാദ്യകരവുമായ ഓണസദ്യ ഒരുക്കിയ വൈറ്റ്പ്ലെയിന്‍സിലെ ഇന്ത്യാ കഫേയ്ക്കും, സൗണ്ട് സിസ്റ്റം ചെയ്ത മനോജ്, ഫോട്ടോഗ്രാഫർ മാർട്ടിൻ, ഹാൾ അനുവദിച്ച ചർച്ച് ഭാരവാഹികൾക്കും പ്രത്യേകം നന്ദി പറഞ്ഞു .സൗഹൃദത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഗംഭീരമായി അവസാനിച്ചു

വാര്‍ത്ത: സുനിൽ മഞ്ഞിനിക്കര

Ads by Google
Ads by Google
TRENDING NOW