-->
ദോഹ:രോഗനിർണയ മികവിൽ ആഗോള ബഹുമതിനേടിഖത്തർ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്.
ലബോറട്ടറി ഗുണനിലവാരത്തിന് ലോകത്ത് ഏറ്റവും വലിയ അംഗീകാരമായി പരിഗണിക്കുന്ന കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്‌സ് (CAP) അക്രഡിറ്റേഷൻ ഖത്തർ മൈക്രോ ഹെൽത്ത് ലബോറട്ടറീസ് കരസ്ഥമാക്കിയതായി വാർത്താസമ്മേളനത്തിൽ മാനേജ് മെന്റ് അറീയിച്ചു.
രണ്ട് വർഷത്തെ നിരന്തരമായ തയ്യാറെടുപ്പുകളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന സമഗ്രമായ സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. ലബോറട്ടറിയുടെ എല്ലാ ഘട്ടങ്ങളിലും ഗുണനിലവാരം, കൃത്യത, ശാസ്ത്രീയത, വിശ്വാസ്യത എന്നിവഉറപ്പുവരുത്തുന്നതാണ്CAPഅക്രഡിറ്റേഷൻ. ഖത്തറിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സമഗ്ര പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെൽത്ത് ലബോറട്ടറീസിലെ ഓരോ പരിശോധനാ ഫലവും ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ്.
ജനിതകശാസ്ത്രം, ജീനോമിക്സ്, പാത്തോളജി, ലബോറട്ടറി മെഡിസിൻ തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകളും ഉൾക്കൊള്ളുന്ന ഖത്തറിലെ മൈക്രോ ഹെൽത്ത്, GE ഹെൽത്ത്കെയർ, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ ആഗോള ടെക്നോളജി പങ്കാളികളുടെ പിന്തുണയോടെ കംപ്ലീറ്റ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രിസിഷൻ ഡയഗ്നോസ്റ്റിക്സിനായി ഉപയോഗപ്പെടുത്തുന്നു.
ലോകോത്തര ഗുണനിലവാര സംവിധാനങ്ങൾ നടപ്പാക്കി ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് കരുത്ത് പകരുന്ന നിലയിലാണ് ഈ നേട്ടം. ഖത്തറിലെ ഭരണാധികാരികൾക്കും, കസ്റ്റമേഴ്സിനും, പാർട്ണർമാർക്കും, പൊതുജനങ്ങൾക്കും മൈക്രോ ഹെൽത്ത് ടീം പുതിയ നേട്ടത്തിന് നന്ദി അറിയിച്ചു. ന്യു സലത്തയിലെ മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ കോൺ ഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ
ഗ്ലോബൽ സി.ഇ.ഒ ഡോ. നൗഷാദ് സി.കെ,മെഡിക്കൽ ഡയറക്ടർഡോ. വിജയ് വിഷ്ണു പ്രസാദ്,ഹെഡ് ഓഫ് ക്വാളിറ്റി മാനേജ്മെന്റ് അൻസ മേരി,ഹെഡ് ഓഫ് ഓപ്പറേഷൻസ്നിജി മാത്യൂ,കൺസൽട്ടന്റ് ജനിറ്റിസിസ്റ്റ്ഡോ. ജസ്റ്റിൻ കാർലസ്,അനാട്ടമിക്കൽ പാത്തോളജിസ്റ്റ്ഡോ. ഒൽഫ നെയ്ലി,ടെക്നിക്കൽ ഹെഡ്ഷിജു എൻ.പി എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ