Saturday, March 14, 2026 Last Updated 22 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 10.50 AM

നടുവേദനമാറാന്‍ ജീവനുള്ള തവളകളെ ഭക്ഷിച്ച് 82 കാരി, പിന്നാലെ വയറുവേദന: ഒടുവില്‍ ആശുപത്രിയില്‍

woman, live, frog

നടുവേദന മാറാന്‍ ജീവനുള്ള തവളകളെ കഴിച്ച 82 കാരി ആശുപത്രിയില്‍. നടുവേദന കുറയുമെന്ന് പറഞ്ഞ് നാട്ടുവൈദ്യന്റെ നിര്‍ദേശ പ്രകാരം ഇവര്‍ 8 തവളളെ കഴിക്കുകയായിരുന്നു. തുടര്‍ന്ന് കടുത്ത വയറുവേദന ഉണ്ടാവുകയും വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പക്കുകയും ആയിരുന്നു.

ചൈനയിലാണ് സംഭവം. സാങ് എന്ന വയോധിക ഹെര്‍ണിയേറ്റഡ് ഡിസ്‌ക് പ്രശ്‌നം കാരണം കടുത്ത നടുവേദന അനുഭവിച്ചുവരികയായിരുന്നു. നാടന്‍ ചികിത്സ ഫലം കാണുമെന്ന് കരുതിയാണ് തന്റെ മാതാവ് ഈ അബന്ധം ചെയ്തതെന്ന് മകന്‍ ഡോക്ടറോട് പറഞ്ഞു. ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവില്‍ ആശുപത്രിയിലാണ് സാങ്ങിനെ പ്രവേശിപ്പിച്ചത്.

ജീവനുള്ള തവളകളെ വിഴുങ്ങിയതിനെത്തുടര്‍ന്ന് വയോധികയുടെ ദഹനവ്യവസ്ഥ തകരാറിലാവുകയും സ്പാര്‍ഗനം പോലുള്ള പാരസൈറ്റുകള്‍ ശരീരത്തില്‍ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം അതികഠിനമായ വയറുവേദനയും നടക്കാന്‍ വയ്യാതെയുമായി. ആരോഗ്യവിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഓക്‌സിഫില്‍ കോശങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് കണ്ടെത്തിയിട്ടുണ്ട്. ഇത് അണുബാധ, രക്തസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സാങ്ങ് ആശുപത്രി വിട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW