-->
പല തരത്തിലുള്ള തവളകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ കടിക്കുകയും നിലവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യന്‍ തവളകളെക്കുറിച്ചുള്ള കണ്ടെത്തലുകളുമായി ഇന്ത്യയുടെ ഫ്രോഗ്മാന്‍ ഡോ.എസ്.ഡി.ബിജുവും സംഘവും രംഗത്തെത്തിയിരിക്കുകയാണ്. അരുണാചല്‍പ്രദേശില്‍ കാണുന്ന അപതാനി കൊമ്പന്‍ തവള പകല്‍സമയത്തു മറഞ്ഞിരിക്കാന്‍ കരിയിലയുടെ നിറം സ്വീകരിക്കുന്നു. ഭീഷണി നേരിട്ടാല്‍ ശരീരം വീര്‍പ്പിക്കുകയും ഉച്ചത്തില്‍ നിലവിളിക്കുകയും കടിക്കുകയും ചെയ്യും.
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ഇരുനിറമുള്ള തവള (ബൈകളേഡ് ഫ്രോഗ്)യാകട്ടെ, ശല്യപ്പെടുത്തുമ്പോള്‍ കൈകാലുകള്‍ ലംബമായി നിവര്‍ത്തി, ശരീരം തറയില്‍നിന്ന് ഉയര്‍ത്തി 'ഭീമാകാര രൂപം' കൈവരിക്കുന്നു. ഇന്ത്യയിലെ 419 ഇനം തവളകളില്‍ കാണപ്പെടാത്ത ശീലങ്ങളാണിതെന്ന് ഡോ.ബിജുവിന്റെ നേതൃത്വത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘം പറയുന്നു.