-->
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുൾ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ കലാമാമാങ്കമായഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് ‘കലാഞ്ജലി 2025' ഒക്ടോബർ 26 മുതൽ 29 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി രാവിലെ 9 മുതൽ രാത്രി 9 വരെ നീണ്ടുനിൽക്കുന്ന ഇന്റർസ്കൂൾ മത്സരങ്ങൾക്ക് നാല് വേദികളിലായി അരങ്ങുണരും. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളുടെ പ്രകാശനത്തിന്റെകലാശ പോരാട്ടങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് നടക്കുന്നസമാപനചടങ്ങ് നവംബർ 1-ന് അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ക്യാമ്പസിൽ നടക്കും.ഭിന്നശേഷിയുള്ളകുട്ടികൾക്കായി മത്സരങ്ങളുംഅനുമോദനങ്ങളുംസംഘടിപ്പിക്കുന്ന കലാഞ്ജലി അഞ്ചാം സീസണിൽഅധ്യാപകർക്കായി പ്രത്യേക ‘ടീച്ചേഴ്സ് പെർഫോർമൻസ് ഡേ’യും നടത്തും.വിദ്യാഭ്യാസ മികവിനുള്ള അവാർഡുകളും കോ-ഓർഡിനേറ്റർമാർക്കും ,പരിശീലന കേന്ദ്രങ്ങൾക്കും ആദരവുകൾ നൽകും.
കലാമേന്മയോടെയുള്ള വേദികളുടെഅലങ്കാരവും പ്രകാശ സംവിധാനവും സാംസ്‌കാരിക പ്രദർശനങ്ങളും കലോത്സവനഗരിക്ക്മിഴിവേകും. സന്ദർശകർക്കായി ഭക്ഷണ സ്റ്റാളുകളും ഇന്ററാക്ടീവ് സോണുകളും സജ്ജീ കരിക്കും.വാർത്താസമ്മേളനവേദിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം (ICBF) പ്രസിഡണ്ട് ഷാനവാസ് ബാവയും ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷെയ്ഖ് ഷമീമും ചേർന്ന് കലാഞ്ജലി 2024 ന്റെ സുവനീർപ്രകാശനം ചെയ്തു. കലാഞ്ജലി 2025-ന്റെ ഔദ്യോഗിക പോസ്റ്ററും പ്രമോഷണൽ വീഡിയോയും ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) പ്രസിഡണ്ട് ഇ പി അബ്‌ദുൾ റഹ്മാനും,കലാഞ്ജലി ചെയർമാൻ ഡോ. ഹസൻ കുഞ്ഞിയുംചേർന്ന് പുറത്തിറക്കി.ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് ഫെസ്റ്റിവലിന്റെ തീയതികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.സൽവ റോഡ് എം ആർ എ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽകലാഞ്ജലിപ്രസിഡണ്ട്ബിനുകുമാർ,ജനറൽ സെക്രട്ടറി റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ എന്നിവരും പങ്കെടുത്തു.
ഷഫീക്ക് അറക്കൽ