Saturday, March 14, 2026 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 10.24 AM

മുഹമ്മദ് സലായ്ക്ക് ഇരട്ടഗോള്‍ ; ജിബൂട്ടിയെ വീഴ്ത്തി ഈജിപ്തും ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തു

uploads/news/2025/10/804700/muhammed-salah.jpg

ജിബൂട്ടി: ആഫ്രിക്കയില്‍ നിന്നും മൂന്നാമത്തെ രാജ്യമായി ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടി. നിര്‍ണ്ണായക മത്സരത്തില്‍ ജിബൂട്ടിയെ 3-0 ന് പരാജയപ്പെടുത്തിയാണ് ഈജിപ്ത് ഒരു മത്സരം ബാക്കി നില്‍ക്കേ അമേരിക്ക-കാനഡ-മെക്‌സിക്കോ ലോകകപ്പിന് ടിക്കറ്റ് എടുത്തത്. നിര്‍ണ്ണായക മത്സരത്തില്‍ ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലാ ഇരട്ടഗോളുകള്‍ നേടി. ഇബ്രാഹീം അഡലിന്റെ ബൂട്ടില്‍ നിന്നുമായിരുന്നു ഒരുഗോള്‍.

കളിയുടെ എട്ടാം മിനിറ്റില്‍ ഈജിപ്തിനെ മുന്നിലെത്തിച്ചത് അഡലായിരുന്നു. സിസോയുടെ ക്രോസില്‍ തലവെച്ച് അഡല്‍ ഗോള്‍ നേടി. ആറു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മുഹമ്മദ് സലയുടെ ആദ്യഗോള്‍ വന്നു. ട്രെസഗേ നല്‍കിയ ത്രൂബോള്‍ ചെറിയ ഒരു ചിപ്പിലൂടെ സലാ വലയിലാക്കി. കളി തീരാന്‍ ആറു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സലാ തന്റെ രണ്ടാംഗോളും ടീമിന്റെ മൂന്നാഗോളും നേടി.

ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഒരു ജയം മതിയായിരുന്ന ഘട്ടത്തിലാണ് ഈജിപ്ത് ജിബൂട്ടിക്കെതിരേ കളിക്കാനിറങ്ങിയത്. യോഗ്യത ഉറപ്പിക്കാന്‍ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് ഈജിപ്തിന് വേണ്ടിയിരുന്നത് ഒരു ജയം മാത്രമായിരുന്നു. 2026 ലെ ഫിഫ ലോകകപ്പിന് യോഗ്യതാറൗണ്ടില്‍ ഈജിപ്തിന് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഈജിപ്തിനെ കൂടാതെ ആഫ്രിക്കയില്‍ നിന്നും മൊറോക്കോ, ടുണീഷ്യ എന്നിവരാണ് ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ളത്.

ഏഴ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള ഈജിപ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിലേക്ക് എത്തുന്നത്. മൂന്ന് തവണ ലോകകപ്പില്‍ കളിച്ചിട്ടുള്ള ഈജിപ്ത് 2018 ലാണ് അവസാനം കളിച്ചത്. ഈ ലോകകപ്പില്‍ തോളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന സലാ കളിച്ചിരുന്നില്ല. ആ പതിപ്പില്‍, ഈജിപ്ത് അവരുടെ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ആതിഥേയരായ റഷ്യ, ഉറുഗ്വേ, സൗദി അറേബ്യ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Ads by Google
Ads by Google
TRENDING NOW