Saturday, March 14, 2026 Last Updated 59 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 11.08 AM

ഈജ്പിതിന്റെ ജീവ നാഡി! ഈ നദിയെ ആഘോഷിക്കാന്‍ വേണ്ടി മാത്രം രണ്ടാഴ്ച അവധി

nile, river, egypt

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സാമ്രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. പിരമിഡുകളാണ് ഈ രാജ്യത്തിന്റെ കൊടിയടയാളം. നിരവധി ചരിത്രം ഉറങ്ങുന്നുണ്ടെങ്കിലും ഈജിപ്ത് അറിയപ്പെടുന്നത് നൈലിന്റെ ദാനം എന്നാണ്. ഈ രാജ്യവുമായി നൈല്‍ നദി അത്രയേറെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. 6695 കിലോമീറ്റര്‍ നീളമുള്ള നൈല്‍ ലോകത്തെ ഏറ്റവും നീളമുള്ള നദിയായി പരിഗണിക്കപ്പെട്ടിരുന്നു. ഈജിപ്ത് മാത്രമല്ല. ടാന്‍സനിയ, യുഗാണ്ട, കോംഗോ, റവാണ്ട, ബുറുണ്ടി, ഇത്യോപ്യ, കെനിയ, എറിത്രിയ, തെക്കന്‍ സുഡാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലൂടെയും നൈല്‍ യാത്ര ചെയ്യുന്നുണ്ട്. വൈറ്റ് നൈല്‍, ബ്ലൂ നൈല്‍ എന്നാണ് ഈ നദിയുടെ പോഷകനദികളുടെ പേര്. സുഡാനിലാണ് ഈ പോഷകനദികള്‍ ഒരുമിച്ച് ഒറ്റ നദിയാകുന്നത്.

ഏകദേശം 5000 വര്‍ഷത്തിലേറെയായി ഈജിപ്തുകാരുടെ ജീവനാഡിയാണ് നൈല്‍. ശുദ്ധജലം, മത്സ്യം, ഗതാഗതസൗകര്യം, വിളഭൂമി എന്നിവ നൈല്‍ അവര്‍ക്കു നല്‍കി. നൈലിലുണ്ടാകുന്ന വെള്ളപ്പൊക്കം ചുറ്റുമുള്ള മരുമേഖലകളില്‍ എക്കലടിച്ചുകയറാന്‍ വഴിയൊരുക്കി. അങ്ങനെയാണ് അവിടെ കൃഷി സാധ്യമായത്. എഴുപതുകളില്‍ അസ്വാന്‍ അണക്കെട്ട് നിര്‍മിക്കപ്പെട്ടതോടെ ഈ വെള്ളപ്പൊക്കം ഇല്ലാതെയായി. എന്നാല്‍ ഈജിപ്ഷ്യന്‍ സംസ്‌കാരത്തെ രൂപപ്പെടുത്തിയ ഈ പ്രകൃതി പ്രതിഭാസത്തിന്റെ ഓര്‍മയ്ക്കായി എല്ലാ ഓഗസ്റ്റിലും രണ്ടാഴ്ച വലിയ അവധിയാഘോഷം ഈജിപ്തില്‍ സംഘടിപ്പിക്കാറുണ്ട്.

വാഫ അന്‍ നില്‍ എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. അനേകം ജീവജാലങ്ങള്‍ നൈല്‍നദിയിലും കരപ്രദേശങ്ങളിലുമായി ജീവിക്കുന്നുണ്ട്. ഇതില്‍ നൈല്‍ ക്രോക്കഡൈല്‍ എന്ന മുതലകളാണ് ഏറെ പ്രശസ്തം. പരിസ്ഥിതിപരമായും നൈലിനുള്ള പ്രാധാന്യം ഇതിലൂടെ വെളിവാക്കപ്പെടുന്നു. ഈജിപ്തിലുണ്ടായിരുന്ന, പിന്നീട് വരണ്ട നൈലിന്റെ ഒരു പോഷകനദിയെക്കുറിച്ചും അടുത്തിടെ ഗവേഷകര്‍ ഉപഗ്രഹചിത്രങ്ങളും ഭൗമസര്‍വേകളും ഉപയോഗിച്ച് കണ്ടെത്തിയിരുന്നു.ഏകദേശം 64 കിലോമീറ്റര്‍ നീളമുള്ള ഈ നദി അഹ്‌റാമത് എന്നാണ് അറിയപ്പെട്ടത്. നീളം മാത്രമല്ല, നല്ല വീതിയുമുള്ളതായിരുന്നു ഈ നദി. അരക്കിലോമീറ്ററോളം നീളമുണ്ടായിരുന്നു ഇതിന്. 4200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നദി വറ്റാന്‍ തുടങ്ങിയത്. പിന്നീട് വീശിയടിച്ച മഞ്ഞുകാറ്റ് നദിയുടെ വിടവ് നികത്തി. പിരമിഡുകള്‍ നിര്‍മിക്കാനാവശ്യമായിരുന്ന വസ്തുക്കളെയും അസംഖ്യം ജോലിക്കാരെയുമൊക്കെ ഈ നദി വഴിയാകാം കൊണ്ടുവന്നതെന്നും ഗവേഷകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW