-->
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളില്‍ വലിയ സൈബര്‍ ആക്രമണമാണ് രേണുവിന് നേരിടേണ്ടി വന്നത്. അഭിനയത്തിലും മോഡലിങിലുമൊക്കെ രേണു സജീവമായതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ ഇതുപോലെ നടക്കണം, ഇതുപോലുളള സ്ഥലത്തേ പോകാവൂ, വെളള സാരി ഉടുത്തു നടക്കണം എന്നൊക്കെ പറയുന്നവരുണ്ടെന്നും അതൊക്കെ പഴയ കാലമാണെന്നും 2025ലാണ് നമ്മള്‍ ജീവിക്കുന്നതെന്നും പറയുകയാണ് രേണു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേണു സുധി.
' ഇതൊക്കെ പറയുന്നവരുടെ ജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. നമ്മുടെ ലൈഫ് പാര്‍ട്ണര്‍ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുന്നതു തന്നെയാണ് നമ്മുടെ സന്തോഷം. അവര്‍ ഇല്ലാതാകുമ്പോള്‍ ആദ്യം നമ്മള്‍ പകച്ചുപോകും. പിന്നീട് നമ്മള്‍ മുന്നോട്ടു വരും. എന്നെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ചടഞ്ഞുകൂടിയിരുന്നിട്ട് കാര്യമില്ല'. രേണു പറഞ്ഞു.
തനിക്കെതിരെയുളള കമന്റുകളെ പൂമാലകളായി സ്വീകരിക്കുന്നുവെന്നും രേണു പറഞ്ഞു. പറയുന്നവര്‍ അവരുടെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കട്ടെ. രേണു സുധിയുടെ പേരു പറഞ്ഞാല്‍ തന്നെ പലര്‍ക്കും ഇപ്പോള്‍ റീച്ച് ആകും. ഇവരെല്ലാമാണ് എന്നെ ബിഗ്‌ബോസ് വരെയെത്തിച്ചത്. എല്ലാവരോടും നന്ദി മാത്രമാണ്. ഇവര്‍ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. സുധിച്ചേട്ടന്‍ മരിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന. അതിനപ്പുറമൊരു വേദനയില്ലെന്നും രേണു കൂട്ടിച്ചേര്‍ത്തു.