-->
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ആ വീട്ടുകാരോട് ഒരു പ്രത്യേക സ്നേഹവും കടപ്പാടുമൊക്കെയുണ്ട്. വീട്ടില്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ പെറ്റ് മൃഗങ്ങള്‍ ഏറ്റവുമധികം കൂട്ടു കൂടുന്നത് അവരുമായിട്ടായിരിക്കും. കുഞ്ഞുങ്ങള്‍ക്കും പെറ്റ് ആനിമല്‍സിനോട് നിഷ്കളങ്കമായ അടുപ്പവും സ്നേഹവുമൊക്കെയുണ്ട്. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് ആപത്ത് സംഭവിക്കുമ്പോള്‍ രക്ഷിക്കുന്നതും, കുഞ്ഞുങ്ങള്‍ക്ക് പറ്റുന്ന അപകടങ്ങള്‍ വീട്ടിലുള്ളവരെ അറിയിക്കുകയും ചെയ്യുന്നത് വളര്‍ത്തു മൃഗങ്ങളാണ്. അത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കവര്‍ന്നിട്ടുമുണ്ട്.
ഇപ്പോഴിതാ കരടിയില്‍ നിന്നും കുറുക്കനില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്ന പൂച്ചയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. സിസിടിവി ദൃശ്യത്തിന്റെ രൂപത്തിലാണ് വിഡിയോ. വീടിന്റെ മുന്നിലിരുന്ന് കളിക്കുന്ന കുഞ്ഞിനെ ആക്രമിക്കാൻ കരടികളും പൂച്ചകളും എത്തുന്നതാണ് വീഡിയോ. അവര്‍ക്ക് രക്ഷകനായി പൂച്ചയെത്തുന്നതും വന്യ മൃഗങ്ങളെ തുരത്തുകയും ചെയ്യുന്ന ഒന്നിലേറെ ക്ലിപ്പുകള്‍ കൂട്ടിയിണക്കിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഒറിജിനലാണെന്ന് കരുതുമെങ്കിലും, യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെ നിർമ്മിച്ച എഐ വിഡിയോയാണിത്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നായയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കുന്ന ഒരു പൂച്ചയുടെ യഥാർത്ഥ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടതാണ്. നായയ്ക്ക് നേരെ സർവ ശക്തിയും എടുത്ത് അലറി പേടിപ്പിച്ച് പൂച്ച പെണ്‍കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോയില്‍ കാണാമായിരുന്നു.