-->
ചാറ്റ്ജിപിടിയോട് രസകരമായ പല ചോദ്യങ്ങളും നാം ചോദിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ പതിമൂന്നുവയസുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ചോദ്യമാണ് നെറ്റിസൺസിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. 'ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നാണ്b'സ്‌കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ചത് . നിമിഷങ്ങൾക്കകം എഐ സംവിധാനം സ്കൂകൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി.
ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം ആണ് സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിദ്യാർത്ഥികൾ എന്താണ് ചാറ്റ്ജിപിടിയിൽ അന്വേഷിക്കുന്നതെന്ന് കണ്ടെത്തുന്നതിനായാണ് ഗാഗിൾ എന്ന സംവിധാനം സ്‌കൂളുകളിൽ ഉപയോഗിക്കുന്നത്. ശേഷം ഇത് അധികാരികളെ തത്സമയം വിവരം അറിയിക്കുകയും ചെയ്യുന്നു.
വിവര ലഭിച്ചതും ഓടിയെത്തിയ ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ ചോദ്യം ചെയ്തു. എന്നാൽ തമാശക്കായി താൻ ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ നൽകിയ മൊഴി. സ്‌കൂൾ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സംഭവത്തെ വെറുതെവിടാൻ ഉദ്ദേശിച്ചില്ല. വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.