Saturday, March 14, 2026 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 07.50 AM

3 വര്‍ഷമായി നടക്കുന്നത് നാല് കാലില്‍ : പ്രകൃതിയുമായി അടുപ്പം ഉണ്ടാകാനെന്ന് യുവതി

woman, walk, animal

നമ്മുക്കുചുറ്റം വിചിത്രമായി പെരുമാറുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു യുവതിയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മനുഷ്യര്‍ രണ്ട് കാലിലാണ് നടക്കുന്നത്, എന്നാല്‍, നാലുകാലില്‍ നടക്കുന്ന ഒരു യുവതിയുണ്ട്. ഇന്‍ഫ്‌ലുവന്‍സറും ബെല്‍ജിയന്‍ ഡോക്യുമെന്ററി ഫിലിം നിര്‍മാതാവുമായ അലക്‌സിയ ക്രാഫ്റ്റ് ഡീ ലാ സോക്‌സാണ് ആ യുവതി. കഴിഞ്ഞ മൂന്നു വര്‍ഷമായി അലക്‌സിയ നാല് കാലില്‍ നടന്ന് പരിശീലിക്കുന്നുണ്ട്. അതായത് കയ്യും കാലും ഉപയോഗിച്ച് മൃഗങ്ങളെ പോലെയാണ് അവളുടെ നടപ്പ് എന്ന് അര്‍ത്ഥം.

ഇനി എന്തിനാണ് അലക്‌സിയ അങ്ങനെ ചെയ്യുന്നത് എന്നല്ലേ? ഇങ്ങനെ നടക്കുന്ന ഈ ശൈലിക്ക് 'ടാര്‍സന്‍ മൂവ്‌മെന്റ്' എന്ന് പേരിട്ടാണ് അവള്‍ വിളിക്കുന്നത്. മനുഷ്യരുടെ പൂര്‍വികരും ഇങ്ങനെ നടന്നവരാകണം, അങ്ങനെ മനുഷ്യന് അവന്റെ പൂര്‍വികരുമായുള്ള ബന്ധം മനസിലാക്കുന്നതിന് വേണ്ടിയും വേരുകള്‍ മനസിലാക്കുന്നതിന് വേണ്ടിയുമാണത്രെ അലക്‌സിയ ഇങ്ങനെ നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കയ്യും കാലും ഉപയോഗിച്ച് നടക്കുകയും ഓടുകയും ഒക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ അവള്‍ ഷെയര്‍ ചെയ്യാറുണ്ട്. കാട്ടിലും കുന്നിലും മലയിലും ഒക്കെ ഇങ്ങനെ കുരങ്ങുകളെ പോലെയോ ചിമ്പാന്‍സിയെ പോലെയോ ഒക്കെ അലക്‌സിയ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.

കുട്ടിയായിരിക്കുമ്പോള്‍ തന്നെ തനിക്ക് പ്രകൃതിയുമായി അടുപ്പം വേണമെന്ന് ആഗ്രഹം തോന്നിയിരുന്നു. എന്നാല്‍, നഗരത്തിലേക്ക് മാറിയപ്പോള്‍ അത് നടന്നില്ല എന്നാണ് അലക്‌സിയ പറയുന്നത്. ഇപ്പോള്‍ നാല് കാലില്‍ നടക്കുക മാത്രമല്ല, അങ്ങനെ നടക്കാന്‍ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട് അലക്‌സിയ. ഇങ്ങനെ കയ്യും കാലും ഉപയോഗിച്ച് നടക്കുകയോ, ചലിക്കുകയോ ഒക്കെ ചെയ്യുന്നതിന് 'ക്വാഡ്‌റോബിക്‌സ്' എന്നാണ് പറയുന്നത്. ഇങ്ങനെ പരിശീലിക്കുന്നവര്‍ ഒരുപാടുണ്ട്.

Ads by Google
Wednesday 08 Oct 2025 07.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW