Thursday, March 12, 2026 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 12.51 PM

ഖത്തറിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഊഷ്മള വരവേൽപ്പ് : ഇന്ത്യ-ഖത്തർ വ്യാപാരബന്ധം പുതിയ ഉയരങ്ങളിൽ

uploads/news/2025/10/804349/prvasi.gif

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് ഊഷ്മളമായ വരവേൽപ്പ് നൽകി.ഔദ്യോഗിക ബഹുമതികളോടെ നൽകിയ സ്വീകരണത്തിൽ ഖത്തറിലെ ഇന്ത്യൻ അംമ്പാസിഡർ വിപുൽ സാന്നിധ്യംവഹിച്ചു.ഒക്ടോബർ 7 വരെ ഖത്തറിൽ തങ്ങുന്ന അദ്ദേഹം ഇന്ത്യ-ഖത്തർ സാമ്പത്തിക-വാണിജ്യ സംയുക്ത കമ്മീഷന്റെ യോഗത്തിൽ പങ്കെടുക്കും.ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായും ഖത്തരി വാണിജ്യ പ്രമുഖരുടെ സംഘങ്ങളുമായുംകേന്ദ്ര മന്ത്രി കൂടിക്കാഴ്ച നടത്തും.ഇന്ത്യയിലെ പ്രമുഖ വ്യാപാര സംഘടനകളായ FICCI, CII, ASSOCHAM എന്നിവയുടെ പ്രതിനിധികളും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.ഖത്തറിലെ ഇന്ത്യൻ സമൂഹത്തെയും വ്യവസായ-ബിസിനസ് പ്രമുഖരെയും കേന്ദ്ര മന്ത്രി അഭിസംബോധനചെയ്യും.കഴിഞ്ഞ ഫെബ്രുവരിയിൽഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായുള്ള കേന്ദ്ര മന്ത്രിയുടെഖത്തർ സന്ദർശനംഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW