Thursday, March 12, 2026 Last Updated 21 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 12.19 PM

എന്റെ ഇഷ്ടദേവിക്ക് ഇന്ന് 66 വയസ്സ് ; പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി കൈതപ്രം

kaithapram-
photo-www.instagram.com/kaithapram_d/

ഭാര്യ ദേവകി ദാമോദരന് പിറന്നാള്‍ ആശംസകളുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സമൂഹമാധ്യമത്തില്‍ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൈതപ്രം ആശംസ അറിയിച്ചത്. തന്റെ എല്ലാ കാര്യത്തിന് പിന്നിലും ഭാര്യ ഉണ്ടെന്നും അവരുടെ സഹായമില്ലാതെ പറ്റുകയില്ലെന്നും കൈതപ്രം കുറിച്ചു.

കൈതപ്രം പങ്കുവെച്ച കുറിപ്പ്

വിവാഹ ശേഷം ഞാൻ ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയുടെ പിറന്നാളാണ് ഇന്ന്. ദേവി എന്ന ദേവകി ദാമോദരൻ. അതിനു മുമ്പ് നമുക്ക് പരിചയമില്ലല്ലോ. പിന്നീട് എന്റെ എല്ലാ കാര്യങ്ങൾക്കും പിന്നിൽ അവളുണ്ട്, കുടുംബത്തിലെ പല കാര്യങ്ങളും അന്നും ഇന്നും എനിക്കറിയില്ല. ഇന്ന് എനിക്ക് അനാരോഗ്യം അനുഭവപ്പെട്ടതിനു ശേഷം ഭാര്യയുടെ സഹായമില്ലാതെ പറ്റുകയുമില്ല. 66 വയസ്സായിരിക്കുന്നു ഇന്ന് എന്റെ ഇഷ്ടദേവിക്ക്.

എൻറെ ആയിരകണക്കിന് പാട്ടുകളിൽ അറിയാതെയും അറിഞ്ഞും അവളുണ്ട്. എന്റെ വിവാഹ ജീവിതം സുന്ദരമാണ്. ആരോഗ്യപരമായി എനിക്ക് പ്രശ്നമുണ്ടെങ്കിലും മനസ്സുകൊണ്ട് ഞങ്ങളെപ്പോഴും ചേർന്നലിഞ്ഞാണ്.

എന്റെ ദേവിയെ- എന്റെ കുടുംബിനിയോട് അലിഞ്ഞിരിക്കുന്ന ഏറ്റവും പുതിയ ദിവസത്തിന് നന്ദി- ഈ ദിവസങ്ങൾക്ക് ഇനിയും കാത്തിരിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW