Saturday, March 14, 2026 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 09.17 AM

എന്തുകൊണ്ടാണ് താജ്മഹല്‍ ഇന്ത്യയില്‍ ആയത്? ഭാര്യയുടെ മറുപടികേട്ട് ഞെട്ടി ഭര്‍ത്താവ്, പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

woman, reply, taj-mahal, india, husband, shock

ഓരോ ദിവസവും നൂറു കണക്കിന് വിദേശികളാണ് ഇന്ത്യ സന്ദര്‍ശിക്കാനായി ഇവിടേക്ക് എത്തുന്നത്. ഇന്ത്യയിലെ പ്രത്യേകതകളെ എടുത്തുകാട്ടുന്ന പല വീഡിയോകളും വിദേശികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതും പതിവാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വിദേശിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹലുമായി ബന്ധപ്പെട്ടതാണ് വീഡിയോ.

വൈറലാകുന്ന വീഡിയോയില്‍ വിദേശ ദമ്പതികള്‍ താജ്മഹലിന് മുന്നില്‍ നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് വീഡിയോയിലുള്ള ആള്‍ തന്റെ ഭാര്യയോട് എന്തുകൊണ്ടാണ് താജ്മഹല്‍ ഇന്ത്യയില്‍ ഉള്ളതെന്ന് അറിയാമോയെന്ന് ചോദിക്കുന്നു. ചോദ്യം കേട്ട ഉടന്‍ അവര്‍ നിഷ്‌കളങ്കമായി പറയുന്ന മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. 'കാരണം അത് ബ്രിട്ടനിലേക്ക് മാറ്റാന്‍ കഴിയില്ല, വളരെ ഭാരമുള്ളതാണ്' എന്നാണ് യുവതി മറുപടി പറയുന്നത്. ഉത്തരം കേട്ട് ഞെട്ടിപോയ ഭര്‍ത്താവ് മറുപടി ഒന്നും പറയുന്നില്ല. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റി.

ശരിക്കും ദമ്പതികള്‍ കൊല്‍ക്കത്തയിലെ ഇക്കോ പാര്‍ക്കിലാണ് നില്‍ക്കുന്നത്. ഇവിടെ ലോകത്തെ ഏഴ് അത്ഭുതങ്ങളുടെയും പകര്‍പ്പുകള്‍ ഉണ്ട്. ഏതായാലും വീഡിയോ വൈറലായതോടെ നിരവധിപേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. 'ബ്രിട്ടീഷ് മ്യൂസിയം അല്ല ചോര്‍ ബസാര്‍, നമുക്ക് വലിയ ഒരു ബോട്ട് ആവശ്യമാണ്', 'അല്ലെങ്കില്‍ അതും അടിച്ചോണ്ട് പോയേനെ എന്ന് സാരം', 'ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് എല്ലാം കൊള്ളയടിച്ചു എന്നാണ് അവര്‍ പറയുന്നത്', 'എന്തിനാണ് നിങ്ങള്‍ ഇങ്ങനെ സത്യം പറയുന്നത്' ഇങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Tuesday 07 Oct 2025 09.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW