-->
ഹൃദയഭേദകമായ ഒട്ടനവധി കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഗൂഗിളില്‍ യുട്യൂബ് പ്രൊഡക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുത്. അഭിജയ് വുയുരു എന്ന യുവാവാണ് ഹൃദയസ്പര്‍ശിയായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അഭിജയ് തന്റെ അമ്മയെ ഗൂഗിളിന്റെ സാന്‍ഫ്രാന്‍സിസ്‌കോ ഓഫീസില്‍ കൊണ്ടുപോകുന്ന രംഗമാണ് ഈ വീഡിയോയിലുള്ളത്.
അമ്മയെ ഗൂഗിള്‍ ഓഫീസിന്റെ വിവിധ ഭാഗങ്ങളിലൂടെ കൊണ്ടുപോകുന്നതും ജോലിസ്ഥലം കാണിച്ചുകൊടുക്കുന്നതും ഓഫീസ് കാന്റീനില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇതിനൊപ്പം ഒരു കുറിപ്പും യുവാവ് പങ്കുവെച്ചിരുന്നു. 'ഈ ദിവസം എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഞാന്‍ അമ്മയെ എന്റെ ഓഫീസ് കാണിച്ചു. അമ്മയെ ഞാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് കൊണ്ടുപോയി. എനിക്കുവേണ്ടി അമ്മ എല്ലാം ത്യജിച്ചു. എന്റെ എല്ലാ ഉയര്‍ച്ചതാഴ്ച്ചകളിലും 0 പാധികം കൂടെനിന്ന എന്റെ താങ്ങും തണലുമാണ് അമ്മ. ഞാന്‍ സ്‌കൂള്‍ മാറുമ്പോഴെല്ലാം എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും കഠിനാധ്വാനത്തിന്റെ പ്രാധാന്യം എന്നെ പഠിപ്പിക്കുകയും ചെയ്തു.
ഹൈസ്‌കൂള്‍ കാലത്ത് ഞാന്‍ സ്‌കൂളില്‍ കൃത്യസമയത്ത് എത്താനായി അമ്മ പുലര്‍ച്ചെ നാല് മണിക്ക് എന്റെ കൂടെ ഉണര്‍ന്നിരുന്നു. പരിമിതമായ ജീവിതസാഹചര്യത്തിലും എനിക്ക് ഏറ്റവും മികച്ച ജീവിതംതന്നെ നല്‍കി. ഈ ജീവിതത്തില്‍ ഞാന്‍ എന്ത് തിരികെ നല്‍കിയാലും അത് അമ്മയുടെ ത്യാഗങ്ങള്‍ക്ക് പകരമാവില്ല. ഇത് അമ്മയ്ക്കുവേണ്ടിയാണ്.'യുവാവ് കുറിച്ചു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഇരുവരേയും അഭിനന്ദിച്ച് കമന്റ് ചെയ്യത്. അമ്മ ഒരുപാട് അഭിമാനിക്കുന്നുണ്ടാവും എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങളുടെ അമ്മയുടെ പുഞ്ചിരി എല്ലാം പറയുന്നുണ്ടെന്നായിരുന്നു ഒരാളുടെ പ്രതികരണം.