Sunday, March 15, 2026 Last Updated 51 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 07.53 AM

ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ പ്രാങ്ക് നടത്തി: ഇന്‍ഫഌവന്‍സര്‍ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ

french, prankster, jail, syringe

ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കുമായി പൊതുസ്ഥലങ്ങളില്‍ പ്രാങ്ക് നടത്തുന്ന നിരവധി ഇന്‍ഫഌവന്‍സര്‍മാരെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ അപരിചിതരായ ആളുകളെ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കാന്‍ ശ്രമിക്കുന്നതായി അഭിനയിച്ച് കൊണ്ട് തരംഗമുണ്ടാക്കിയ സമൂഹ മാധ്യമ പ്രാങ്ക്സ്റ്ററായ അമീന്‍ മൊജിറ്റേയെ 12 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഇതില്‍ ആറ് മാസം ജയിലില്‍ കഴിയണം.

ഇലാന്‍ എം. എന്ന യഥാര്‍ത്ഥ പേരുള്ള അമീന്‍ മൊജിറ്റോ, പ്രകോപനപരവും ചിലപ്പോള്‍ ഞെട്ടിക്കുന്നതുമായ പ്രാങ്ക് വീഡിയോകളിലൂടെയാണ് ഓണ്‍ലൈനില്‍ പ്രശസ്തി നേടിയത്. ഏറ്റവും വിവാദമായ ഒരു വീഡിയോയില്‍, കാല്‍ നടയാത്രികരെ സമീപിച്ച് ഒരു സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്നതായി അഭിനയിക്കുന്ന രംഗങ്ങളായിരുന്നു അദ്ദേഹം ചിത്രീകരിച്ചിരുന്നത്. സിറിഞ്ചുകള്‍ ഒഴിഞ്ഞതായിരുന്നെങ്കിലും, ഈ പ്രവൃത്തി ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചെയ്ത ഈ വീഡിയോകള്‍ അതിവേഗം വൈറലാവുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

മൊജിറ്റോയുടെ 'സിറിഞ്ച് പ്രാങ്കുകള്‍' തമാശയല്ലെന്നും, മറിച്ച് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്നതിന് തുല്യമാണെന്നും ഫ്രഞ്ച് കോടതി വിധിച്ചു. ഈ പെരുമാറ്റം ദുരുദ്ദേശപരവും അശ്രദ്ധവുമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വിശേഷിപ്പിച്ചു. ഇരകള്‍ക്ക് ഇത് മാനസിക ആഘാതമുണ്ടാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിചാരണയ്ക്കിടെ, തങ്ങള്‍ക്ക് ദോഷകരമായ വസ്തുക്കള്‍ കുത്തിവെക്കപ്പെടുമോയെന്ന് ഭയന്നിരുന്നെന്നും സംഭവത്തില്‍ മാനസികമായി തളര്‍ന്നുപോയെന്നും നിരവധി ഇരകള്‍ മൊഴി നല്‍കി.

തുടര്‍ന്ന് മൊജിറ്റോയ്ക്ക് 12 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്, അതില്‍ ആറ് മാസം ജയിലില്‍ കഴിയണം, ബാക്കി ആറ് മാസം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്യാനും ഭാവിയില്‍ സമാനമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനും കോടതി ഉത്തരവില്‍ പറയുന്നു. തന്റെ പ്രവൃത്തികള്‍ തമാശ മാത്രമായിരുന്നുവെന്നും ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മൊജിറ്റോ വാദിച്ചു. താന്‍ ആളുകളെ ചിരിപ്പിക്കാനാണ് ആഗ്രഹിച്ചത്, ഭയപ്പെടുത്താനായിരുന്നില്ല, വീഡിയോകളുടെ അനന്തരഫലങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മൊജിറ്റോ കോടതിയില്‍ പറഞ്ഞു.

Ads by Google
Monday 06 Oct 2025 07.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW