Friday, March 13, 2026 Last Updated 50 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 07.50 PM

അനധികൃത ടാക്സി സർവീസ്; 419 പേരെ പിടികൂടി,കർശന നടപടിയുമായി സൗദി പൊലീസ്

uploads/news/2025/10/804042/9.gif
photo - twitter

റിയാദ്: അനധികൃതമായി ടാക്സി സർവീസ് നടത്തിയവർക്കെതിരെ കർശന നടപടിയുമായി സൗദി പൊലീസ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമം ലംഘിച്ച 419 പേരെ പൊലീസ് പിടികൂടി. ഇവരുടെ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനമാണ് കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളിൽ സർവീസ് നടത്തുന്നതിനിടെയാണ് 183 പേരെ പിടികൂടിയത്. ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റിയ 236 പേരെയും പിടിക്കൂടിയത്. തുടർന്നും ശക്തമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെയാണ് സർക്കാർ ടാക്സി മേഖലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.ലൈസൻസില്ലാതെ വ്യക്തികൾ യാത്രക്കാരെ വാഹനത്തിലേക്ക് ക്ഷണിക്കുക, അവരെ പിന്തുടരുക,യാത്ര തടസപ്പെടുത്തുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുന്നതും കുറ്റകരമാണ് എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

Ads by Google
Sunday 05 Oct 2025 07.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW