Saturday, March 14, 2026 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 08.58 AM

നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍, നിശബ്ധ അരയന്നങ്ങളുടെ ശത്രു: ഒടുവില്‍ 'മിസ്റ്റര്‍ ടെര്‍മിനേറ്ററെ' തുരത്തി അധികൃതര്‍

black,swan, mr, terminator

സ്ട്രാറ്റ്‌ഫോര്‍ഡില്‍ ഏകദേശം ഒന്‍പത് മാസം മുന്‍പാണ് 'റെഗ്ഗി' എന്ന അരയന്നം എത്തിയത്. നഗരത്തില്‍ സാധാരണയായി കാണുന്ന നിശബ്ദ അരയന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആകര്‍ഷകമായ കറുത്ത നിറം കാരണം റെഗ്ഗി വളരെ പെട്ടെന്ന് തന്നെ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ശ്രദ്ധ പിടിച്ചുപറ്റി. വില്യം ഷേക്‌സ്പിയറിനെ കാണാനെത്തുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ കറുത്ത അരയന്നത്തെ കാണാന്‍ എത്തുന്നുണ്ടെന്നാണ് 40 വര്‍ഷത്തിലേറെയായി നഗരത്തിലെ അരയന്നങ്ങളെ പരിപാലിക്കുന്ന സ്വാന്‍ വാര്‍ഡന്‍, സിറില്‍ ബെന്നിസ് പറയുന്നത്. 'പുറത്തുനിന്നുള്ള' ഒരു അരയന്നം എന്ന നിലയില്‍ റെഗ്ഗി ഒരു കൗതുകമായിരുന്നു. ഈ അരയന്നത്തിന് നാട്ടുകാര്‍ നല്‍കിയ പേരാണ് റെഗ്ഗി. എന്നാല്‍, അത് കാട്ടിക്കൂട്ടിയ ആക്രമണ സ്വഭാവം കാരണം 'മിസ്റ്റര്‍ ടെര്‍മിനേറ്റര്‍' എന്നാണ് ഇപ്പോഴത്തെ വിളിപ്പേര്.

തുടക്കത്തില്‍ ഒരു കൗതുകമായിരുന്ന റെഗ്ഗി, താമസിയാതെ നാട്ടിലെ അരയന്നങ്ങള്‍ക്ക് ഒരു ശല്യക്കാരനായി മാറി. റെഗ്ഗി തദ്ദേശീയരായ നിശബ്ദ അരയന്നങ്ങള്‍ കൂടുകെട്ടുന്നതിലും അവരുടെ അതിര്‍ത്തി ക്രമീകരണങ്ങളിലും ഇടപെടാന്‍ തുടങ്ങി. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് ഒരു അരയന്ന കുടുംബത്തിന് നേരെയുണ്ടായ ആക്രമണമായിരുന്നു. ബെന്നിസ് പറയുന്നതനുസരുച്ച്, റെഗ്ഗി ആണ്‍ അരയന്നത്തെയും അതിന്റെ കുഞ്ഞ് അരയന്നത്തെയും ആക്രമിക്കുകയും അവിടെ നിന്ന് ഓടിക്കുകയും പെണ്‍ അരയന്നത്തിന്റെ നിയന്ത്രമ മേഖല പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകൂടാതെ, ചില നിശബ്ദ അരയന്നങ്ങളെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ പോലും റെഗ്ഗി ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തിലെ 60 ഓളം വരുന്ന തദ്ദേശീയ അരയന്നങ്ങളുടെ സുരക്ഷയെയും സ്വാഭാവിക പെരുമാറ്റത്തെയും റെഗ്ഗിയുടെ ഇടപെടല്‍ ബാധിച്ചതോടെ അധികൃതര്‍ ആശങ്കയിലായി.

അങ്ങനെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചതോടെ, റെഗ്ഗിയെ നഗരത്തിലെ ജലാശയങ്ങളില്‍ തുടരാന്‍ അനുവദിച്ചുകൂടായെന്ന് ബെന്നിസും പ്രാദേശിക അധികൃതരും തീരുമാനിച്ചു. റെഗ്ഗി പലര്‍ക്കും പ്രിയങ്കരനായിരുന്നെങ്കിലും, മറ്റ് അരയന്നങ്ങളുടെ ക്ഷേമത്തിന് ഭീഷണിയായതിനാല്‍ ഈ തീരുമാനം അനിവാര്യമാണ് എന്നാണ് ബെന്നിസ് പറയുന്നത്. സെപ്റ്റംബര്‍ 30ന് ബെന്നിസ്, റെഗ്ഗിയെ പിടികൂടി. റെഗ്ഗിയെ ശാന്തനാക്കി ഒരു താല്‍ക്കാലിക സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റുന്ന പ്രക്രിയ ശ്രമകരമായിരുന്നുവെന്നാണ് ബെന്നിസ് പറയുന്നത്. താല്‍ക്കാലികമായി ഒരു പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന റെഗ്ഗിയെ ഡാവിഷ് വാട്ടര്‍ഫൗള്‍ സെന്ററിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. റെഗ്ഗിയെ ഒഴിപ്പിച്ചതോടെ ഏവോണ്‍ നദിയിലെ നിശബ്ദ അരയന്നങ്ങള്‍ ശാന്തമായ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെഗ്ഗി പോയതില്‍ ചിലര്‍ക്ക് ദുഃഖമുണ്ടെങ്കിലും, തദ്ദേശീയ അരയന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ തീരുമാനം ആവശ്യമായിരുന്നുവന്ന കാര്യത്തില്‍ എതിര്‍ അഭിപ്രായമില്ല.

Ads by Google
Sunday 05 Oct 2025 08.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW