-->
മോഷണശ്രമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഉപഭോക്താക്കളായി നടിച്ചെത്തിയ ദമ്പതികള്‍ ഒരു ജ്വല്ലറി ഷോറൂമില്‍ നിന്ന് ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ജ്വല്ലറി ഉടമയുടെ പരാതിക്ക് പിന്നാലെ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നായ ഡിഎം റോഡിലെ ഒരു ജ്വല്ലറി കടയിലാണ് സംഭവം നടന്നത്. കടയുടമയായ ഗൗരവ് പണ്ഡിറ്റിന്റെ മൊഴി പ്രകാരം, ദമ്പതികള്‍ സ്വര്‍ണ്ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് ഷോറൂമില്‍ എത്തിയത്. അവര്‍ ജീവനക്കാരോട് സ്വര്‍ണ്ണ നെക്‌ലേസുകള്‍ ഉള്‍പ്പെടെ നിരവധി ആഭരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ആഭരണങ്ങള്‍ എടുത്ത് വെക്കുന്നതിനിടെ വില്‍പ്പനക്കാരന്റെ ശ്രദ്ധ മാറിയ തക്കം നോക്കി സ്ത്രീ സമര്‍ത്ഥമായി ആഭരണങ്ങള്‍ മോഷ്ടിച്ചു. അസാമാന്യമായ വേഗത്തില്‍ അവര്‍ നെക്‌ലേസ് വെച്ച ഒരു ബോക്‌സ് എടുത്ത് സാരിക്കുള്ളില്‍ ഒളിപ്പിച്ചു. സംശയം തോന്നാത്ത വിധം നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ ഇത് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞു. ഈ സമയം ഭര്‍ത്താവ് ജീവനക്കാരനോട് സംസാരിച്ച് കൊണ്ട് അയാളുടെ ശ്രദ്ധ മാറ്റി.
മോഷണ ശേഷം ആര്‍ക്കും സംശയം തോന്നാത്ത വിധം ഡിസൈനുകള്‍ ഇഷ്ടമായില്ലെന്ന് ഭാവിച്ച് കൊണ്ട് ദമ്പതികള്‍ കടയില്‍ നിന്ന് പോയി. ആ സമയത്ത് ജീവനക്കാര്‍ക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. എന്നാല്‍, പിന്നീട് പതിവ് സ്‌റ്റോക്ക് പരിശോധനക്കിടെ നെക്‌ലേസ് വെച്ച ഒരു ബോക്‌സ് കാണാനില്ലെന്ന് ജ്വല്ലറി ഉടമ ഗൗരവ് പണ്ഡിറ്റ് കണ്ടെത്തി. ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഗൗരവ് ഉടന്‍ തന്നെ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
बुलंदशहर➡ज्वेलरी शोरूम से लाखों रुपये की चोरी➡साथी संग ग्राहक बनकर आई थी महिला ➡सोने का हार चोरी करते CCTV में कैद ➡करीब 6 लाख का हार चोरी कर चलती बनी➡थाना नगर कोतवाली क्षेत्र का मामला #BulandshahrTheft #JewelryHeist | @bulandshahrpol pic.twitter.com/vbAESvI3dv— भारत समाचार | Bharat Samachar (@bstvlive) October 1, 2025