-->
ദസ്‌റ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രസകരമായ നിരവധി കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അതിലൊന്ന് റാപ്പിഡോ ബുക്ക് ചെയ്ത് രാംലീല മൈതാനത്തേക്ക് പോകുന്ന ഹനുമാന്റെ വീഡീയോയാണ്.
സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ റോഡില്‍ ഗദയും പിടിച്ച് ആരെയോ കാത്ത് നില്‍ക്കുന്ന ഹനുമാനെ കാണാം. അല്പ സമയത്തിന് ശേഷം ഒരു സ്‌കൂട്ടി അദ്ദേഹത്തിന് മുന്നില്‍ വന്ന് നില്‍ക്കുന്നു. പിന്നാലെ ഹനുമാന്‍ വേഷധാരി തന്റെ മൊബൈലില്‍ നോക്കി, താന്‍ ബുക്ക് ചെയ്ത റാപ്പിഡോ തന്നെയാണോയെന്ന് ഒടിപി നോക്കി ഉറപ്പ് വരുത്തുന്നതും കാണാം. പിന്നാലെ റാപ്പിഡോയുടെ പിന്നില്‍ കയറി അദ്ദേഹം തനിക്ക് പോകേണ്ട ദിക്കിലേക്ക് ഗദ ചൂണ്ടിക്കാണിക്കുകയും റോപ്പിഡോ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ രസകരമായ കുറിപ്പുമായി രംഗത്തെത്തി. രാമലീലയ്ക്ക് വേണ്ടി ഹനുമാന്‍ ജി വൈകും. പക്ഷേ, വേഗത്തില്‍ എത്താന്‍ അദ്ദേഹം റാപ്പിഡോ ബുക്ക് ചെയ്യുമെന്നായിരുന്നു ഒരു കുറിപ്പ്. അദ്ദേഹം വഴി കാണിക്കുന്നത് വരെ എല്ലാം ശരിയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. മറ്റൊരാള്‍ ഇരുവരുടെയും സംഭാഷണം കുറിച്ചു, റാപ്പിഡോ െ്രെഡവര്‍: 'ഒടിപി പറയൂ'. ഹനുമാന്‍ജി: 'ജയ് ശ്രീറാം, ഇനി നമുക്ക് ഇപ്പോള്‍ പോകാം'. അദ്ദേഹം വായു പുത്രനാണ് പക്ഷേ, ഇപ്പോള്‍ കാലാവസ്ഥയില്‍ അമിതമായ ഈര്‍പ്പം ഉള്ളതിനാല്‍ അദ്ദേഹത്തിന് പറക്കാന്‍ കഴിയില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റ മറുപടി.