Tuesday, March 17, 2026 Last Updated 56 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 01.40 PM

കളരിപ്പയറ്റ് പഠിക്കുകയാണ്; ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇഷ തല്‍വാര്‍

isha-talwar
photo-www.instagram.com/talwarisha/

കേരളത്തിലെത്തി താന്‍ കളരിപ്പയറ്റ് പഠിക്കുകയാണെന്ന് നടി ഇഷ തല്‍വാര്‍. കളരിസംഘത്തിലെത്തി പരിശീലനം നടത്തുന്നതിന്റെയും ഗുരുക്കന്മാര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ചാവക്കാടുളള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് ഇഷ തല്‍വാര്‍ കളരി പരിശീലിക്കുന്നത്.

വല്ലഭട്ട കളരിയില്‍ കളരിപ്പയറ്റ് പഠിക്കുകയാണ്. ഈ കലാരൂപത്തെ അതിന്റെ തനിമയോടെ പുന:സ്ഥാപിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുകയും അവയെല്ലാം തങ്ങളുടെ കുടുംബത്തിലേക്ക് മനോഹരമായി പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പത്മശ്രീ ഗുരുജി നാരായണ മേനോന് നന്ദി. ക്ഷയോടെ എന്നെ പഠിപ്പിച്ച ഗുരുജി കൃഷ്ണദാസ്, ഗുരുജി ദിനേശ് ജി, ഗുരുജി രാജീവ് ജി എന്നിവര്‍ക്ക് നന്ദി ഇഷ തല്‍വാര്‍ കുറിച്ചു.

Ads by Google
Ads by Google
TRENDING NOW