Tuesday, March 17, 2026 Last Updated 20 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 09 Aug 2025 09.15 AM

എന്തിനാണ് അവര്‍ അങ്ങനെ പെരുമാറിയതെന്ന് മനസ്സിലാകുന്നില്ല, ആ സംഭവം എന്റെ ആത്മവിശ്വാസം തകര്‍ത്തു; ഇഷ തല്‍വാര്‍

isha-talwar

തട്ടത്തിന്‍ മറയത്ത് എന്ന വിനീത് ശ്രീനിവാസന്‍ -നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഇഷ തല്‍വാര്‍. ഇപ്പോഴിതാ യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനൂ ശര്‍മ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷ. ഒരു ഓഡിഷനിടെ ഷാനൂ വിചിത്രമായ ആവശ്യം ഉന്നയിച്ചു. എന്തിനാണ് അങ്ങനെ പെരുമാറിയതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും ഇഷ കുട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിന് താഴെ കമന്റായിട്ടാണ് നടി ഈ സംഭവം വെളിപ്പെടുത്തിയത്. ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു റെസ്‌റ്റോറന്റിന്റെ നടുവിലിരുന്ന് കരയുന്ന ഒരു രംഗം അഭിനയിക്കാന്‍ ഷാനൂ ആവശ്യപ്പെട്ടു. ഈ ആവശ്യം കേട്ട് താന്‍ ഞെട്ടിപ്പോയി . ഒരു വേഷത്തിനുവേണ്ടി റെസ്‌റ്റോറന്റില്‍ വെച്ച് കരയാന്‍ താന്‍ തയാറായില്ല. ഇഷ തല്‍വാര്‍ പറഞ്ഞു.

ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് യാതൊരുവിധ മടിയും ഉണ്ടാകരുതെന്നായിരുന്നു അന്ന് ഷാനൂ പറഞ്ഞത്. മുന്നില്‍ അവരും അവരുടെ സുഹൃത്തുക്കളും ഇരിക്കുമ്പോള്‍ കരയാന്‍ സാധിക്കണം. ഈ സംഭവം തന്റെ ആത്മവിശ്വാസം തകര്‍ത്തു. എന്തിനാണ് ഒരു യുവതിയോട് ഈ കാസ്റ്റിങ് ഡയറക്ടര്‍ ഇങ്ങനെ പെരുമാറിയത് എന്ന് മനസ്സിലാകുന്നില്ല. അഭിനേതാവിന് ഓഡിഷന്‍ ചെയ്യാന്‍ നല്ലൊരു കാസ്റ്റിംഗ് സ്‌പേസ് നല്‍കുന്നതാണ് ന്യായം. അതല്ല ഒരു യാഥാര്‍ഥ ലൊക്കേഷനില്‍ വെച്ചാണ് അത് ചെയ്യേണ്ടതെങ്കില്‍ ആ സ്ഥലം വാടകയ്‌ക്കെടുക്കണം, ഇഷ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW