-->
എത്രയൊക്കെ മൂടി വച്ചാലും അസത്യം ഒരുനാള്‍ പുറത്തു വരുമെന്നുള്ളത് അടുത്ത കാലത്തായി തെളിവു സഹിതം ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞത് ശബരിമലയുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ തട്ടിപ്പുകളാണ്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വര്‍ണ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ചെന്നൈയിലും ശബരിമലയുടെ പേരില്‍ പ്രദർശനം നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളികള്‍ നടൻ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചും പൂജ നടത്തിയിരുന്നു. ആ ചടങ്ങില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബാംഗങ്ങളും ഗായകന്‍ വീരമണിയും പങ്കെടുത്തിരുന്നു. അതോടെ ഈ വിവാദങ്ങളിലേക്ക് ജയറാമിന്റെ പേരും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി.
ഇപ്പോഴിതാ അതിനു പിന്നിലെ സത്യമെന്തെന്ന് വെളിപ്പെടുത്തുകയാണ് ജയറാം. നിർമാണത്തിന് ശേഷം ശബരിമലയിലേക്ക് കൊണ്ടു വരുന്ന സമയത്താണ് സംഭവം നടന്നത് എന്നാണ് ജയറാം ഇതിനെപ്പറ്റി പറഞ്ഞത്.
‘‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ വെച്ച് കാണാറുണ്ട്. അങ്ങനെ വർഷങ്ങളായി പരിചയമുണ്ട്. എന്നെ വിളിക്കാറുണ്ട്, എന്നെ കിട്ടിയില്ലെങ്കിൽ സുരേഷ്ഗോപിയെ വിളിക്കും. മകരവിളക്കിനൊക്കെ കാണാറുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി പല കാര്യങ്ങള്‍ക്കും വിളിക്കാറുണ്ട്. 2018 മുതല്‍ പരിചയമുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള പല വിവിഐപികളും അദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ട്. ഈയടുത്ത് ശബരിമലയില്‍ മേളം ചെയ്യാമോയെന്നു ചോദിച്ച് വിളിച്ചിരുന്നു. ചെന്നൈയിലെ അന്നത്തെ പൂജ മഹാഭാഗ്യമായാണ് കരുതിയത്. അത് ഇങ്ങനെയാകുമെന്നു കരുതിയില്ല.
അന്ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഗായകൻ വീരമണിയും ഉണ്ടായിരുന്നു. എന്നോടു പൂജ പോലെ ചെയ്യാൻ പറഞ്ഞു. ഫാക്ടറിയുടെ വാതിലിനു മുന്നിലെ ഓഫിസ് മുറിയില്‍ വെച്ചാണ് പൂജ നടന്നത്. ശബരമിലയ്ക്ക് ഒരു വസ്തു കൊണ്ടുപോകുമ്പോള്‍ അതിന്റെ പൂജയ്ക്ക് പങ്കെടുക്കുന്നത് മഹാഭാഗ്യമായാണ് കരുതിയത്. ബംഗളൂരുവില്‍ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി എന്നെ പൂജയ്ക്ക് ക്ഷണിച്ചത്. അയ്യപ്പന്റെ നടവാതില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് കൊണ്ടുപോകുന്നതായി ഉണ്ണികൃഷ്ണൻ പോറ്റി എന്നോട് വിളിച്ചു പറഞ്ഞു. അവിടെ ഒരു പൂജയുണ്ട്. വന്നാല്‍ സന്തോഷമെന്നും പറഞ്ഞു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഗായകൻ വീരമണിയും ഉണ്ടായിരുന്നു. അങ്ങനെയാണ് പൂജയില്‍ പങ്കെടുക്കുന്നത്. ശബരിമലയിലേക്ക് പോകുന്നതിനു മുമ്പ് അവിടെ വച്ച് പൂജയുണ്ടെന്ന് അറിയിച്ചപ്പോള്‍ ഒരു അയ്യപ്പഭക്തൻ എന്ന നിലയില്‍ അതൊരു മഹാഭാഗ്യമായാണ് കരുതിയത്.
ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ല്‍ ചെന്നൈയില്‍ വച്ച് നടന്ന പൂജയില്‍ പങ്കെടുത്തത്. ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടില്‍ വച്ചല്ല പൂജ നടന്നത്. ഫാക്ടറിയുടെ വാതിലിനു മുന്നിലെ ഓഫിസ് മുറിയില്‍ വച്ചാണ് പൂജ നടന്നത്. ശബരമിലയ്ക്ക് ഒരു വസ്തു കൊണ്ടുപോകുമ്പോള്‍ അതിന്റെ പൂജയ്ക്ക് പങ്കെടുക്കുന്നത് മഹാഭാഗ്യമായാണ് കരുതിയത്. ബെംഗളൂരുവില്‍ നിന്നുള്ള പല വിവിഐപികളും അദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ട്. ഈയടുത്ത് ശബരിമലയില്‍ മേളം ചെയ്യാമോ എന്ന് ചോദിച്ചാണ് വിളിച്ചിരുന്നത്. പോകുന്ന വഴിക്ക് എന്റെ വീടിന്റെ പൂജ മുറിയിലും വെക്കുമോയെന്ന് ഞാൻ ചോദിച്ചിരുന്നു. അങ്ങനെയാണ് എന്റെ വീട്ടില്‍ വന്ന് പൂജിച്ച് കൊണ്ടുപോയത്. കാറിലാണ് കൊണ്ടുവന്നത്. ഇതിന്റെ പേരില്‍ തന്റെ പക്കല്‍ നിന്ന് പണം വാങ്ങുകയോ ദക്ഷിണ വാങ്ങുകയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ശബരിമലയിലേക്ക് നിര്‍മ്മിച്ചു നല്‍കിയ സ്വര്‍ണവാതില്‍ എന്റെ വീട്ടില്‍ അരമണിക്കൂറോളം പൂജിച്ചത് തെറ്റാണ്, ചെയ്യാന്‍ പാടിലായിരുന്നു. ഒരു ഒമിനി വാനിന്റെ പിറകില്‍ കുറെ പ്ലാസ്റ്റിക് പേപ്പറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു പാളികള്‍ ഉണ്ടായിരുന്നത്. ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളാരും ഉണ്ടായിരുന്നില്ല. പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു, ഇതൊന്നും പില്‍ക്കാലത്ത് വിവാദമാവുമെന്ന് അറിഞ്ഞിരുന്നില്ല. എങ്കിലും സ്വർണപ്പാളി വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നു. മൂഢനായ ഭക്തന്റെ മനസായി പോയി. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം...’’ ജയറാം പറഞ്ഞു.
സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍- ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു. ആന്ധ്രയില്‍ തന്നെയായിരുന്നു വാതിലിന്റെ നിര്‍മാണം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്.
ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിട്ടുണ്ട്. ഇക്കാര്യം ക്ഷേത്ര ഭാരവാഹി വിശ്വംഭരന്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശന്‍ റാവു, ഒരു സ്വാമി എന്നിവര്‍ ചേര്‍ന്നാണ് വാതില്‍ എത്തിച്ചതെന്ന് വിശ്വംഭരന്‍ പറഞ്ഞിരുന്നു. ‘‘ശബരിമലയിലെ പ്രധാന വാതില്‍ എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ഭഗവാനോടുള്ള വിശ്വാസം കൊണ്ടാണ് ഇവിടെ പൂജ ചെയ്യാന്‍ അനുമതി നല്‍കിയത്. ഭക്തരെ കാണിച്ചുകൊണ്ടായിരുന്നു പൂജ നടന്നത്. തുടര്‍ന്ന് വാതില്‍ ഇവിടെ നിന്ന് കൊണ്ടുപോയി. ശബരിമലയിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷം ആന്ധ്രയില്‍ നിന്ന് ഒരാള്‍ വന്നിരുന്നു. അയാളുടെ ജ്യേഷ്ഠനാണ് വാതില്‍ നിര്‍മിച്ചത് എന്നായിരുന്നു പറഞ്ഞത്. അത് എവിടെ എന്നും ചോദിച്ചു. ഇവിടെ കാണിച്ച ശേഷം കൊണ്ടുപോയി എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്...’’ എന്നാണ് വിശ്വംഭരന്‍ വ്യക്തമാക്കിയത്.
ഇത്രയും വലിയ വാർത്തയായിട്ടും ദേവസ്വം ബോർഡ് മാത്രം പക്ഷെ ഇക്കാര്യം ഒന്നും അറിഞ്ഞില്ല. ശബരിമലയിലെ വാതിലും കട്ടിളപ്പടിയും പോലും സ്വകാര്യ സ്ഥലത്ത് പ്രദർശിപ്പിച്ചത് ദേവസ്വം ബോർഡിന്റെ കടുത്ത കെടുംകാര്യസ്ഥതയിലേക്കും അഴിമതിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
2019 മുതലാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയില്‍ സ്വാധീനം ശക്തമാക്കിയത്. ദേവസ്വം ബോർഡിന്റെ ക്യത്യമായ സ്വാധീനം ഇല്ലാതെ ശബരിമലയിലെ സ്വത്തുക്കള്‍ നിർലോഭം കൈകാര്യം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സാധിക്കില്ല. ശനിയാഴ്ച ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യുന്നുണ്ട്.
പാളികള്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ കാര്യം ഉണ്ണികൃഷ്ണൻ പോറ്റി സ്ഥിരീകരിച്ചു. ശബരിമലയില്‍ നിന്നിറങ്ങുന്നവർ നേരെ വീട്ടില്‍ പോയിട്ടാണ് മറ്റിടങ്ങളിലേക്ക് പോകുന്നതെന്നും അതുകൊണ്ടാണ് പാളികള്‍ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നതെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിശദീകരണം. അധികാരികള്‍ തന്നിട്ടാണ് പാളികള്‍ കൊണ്ടുപോയതെന്നും ഇതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണം പൂശുന്നതിനായി പാളികള്‍ 45 ദിവസം കൈവശം വെച്ചതിനും അദ്ദേഹം വിശദീകരണം നല്‍കി. സെപ്റ്റംബർ 19-നകം തിരികെ ഏല്‍പ്പിക്കാനായിരുന്നു ദേവസ്വം നിർദേശം. ഉടൻതന്നെ ചെന്നൈയില്‍ സ്വർണം പൂശി എത്തിക്കണമെന്ന് ദേവസ്വം ബോർഡ് പറയാതിരുന്നതിനാലാണ് പാളികള്‍ 45 ദിവസം കൈവശം വെച്ചത്. 1998ല്‍ വിജയ് മല്യ സ്വർണ പൊതിഞ്ഞതു മുതല്‍ 2019ല്‍ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയതു വരെയുള്ള വിവരങ്ങള്‍ അന്വേഷിക്കും. ഉണ്ണികൃഷ്ണൻ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്ന കാര്യവും വിജിലൻസ് അന്വേഷിക്കും.
തിരുവിതാകൂർ ദേവസ്വം മരാമത്ത് ഓഫീസില്‍ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെടുത്ത സുപ്രധാന രേഖകളാണ് സ്വര്‍ണപ്പാളി തട്ടിപ്പിന്‍റെ വ്യാപ്തി പുറത്തുകൊണ്ടുവന്നത്. 1999ല്‍ വ്യവസായി വിജയ് മല്യ 33 കിലോ സ്വർണമുപയോഗിച്ചാണ് ശ്രീകോവിലും വാതില്‍പ്പാളികളും ദ്വാരപാലക ശില്‍പങ്ങളും അടക്കം സ്വർണം കൊണ്ടുപൊതിഞ്ഞത്. എന്നാല്‍, 2019ല്‍ ഈ സ്വർണപ്പാളികളെ രേഖകളില്‍ ചെമ്പു പാളികളാക്കി മാറ്റിയാണ് വീണ്ടും സ്വർണംപൂശാൻ സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് അഴിച്ചുനല്‍കിയത്.
എന്നാല്‍, സ്വർണം പൂശാനെന്ന പേരില്‍ ചെന്നൈയിലെ സ്മാർട് ക്രിയേഷൻസില്‍ എത്തിച്ചത് സന്നിധാനത്തുനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയ സ്വർണപ്പാളികളെല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിജയ് മല്യ യഥാർഥ സ്വർണത്തില്‍ പൊതിഞ്ഞു നല്‍കിയ സന്നിധാനത്തെ യഥാർഥ സ്വർണപ്പാളികള്‍ എവിടെയാണെന്നതടക്കമുള്ള കാര്യങ്ങളാണ് ഇനി അന്വേഷണത്തില്‍ തെളിയേണ്ടത്. ഉണ്ണികൃഷ്ണൻ പോറ്റി അവ മറിച്ചുവിറ്റോ അതോ ചെമ്ബുതകിടില്‍ നിന്ന് സ്വർണം വേർ തിരിച്ചെടുത്തോയെന്നതടക്കമുള്ള കാര്യമാണ് അന്വേഷിക്കേണ്ടത്. സ്വർണം പൂശാനെന്ന പേരില്‍ ആരില്‍ നിന്നൊക്കെ എത്ര കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്ന കാര്യവും അന്വേഷണിക്കണം. 1999 മുതല്‍ ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളെ പൊതിഞ്ഞിരുന്ന യഥാർഥ സ്വർണപ്പാളികള്‍ അപ്രത്യക്ഷമായെന്നാണ് പുതിയ വെളിപ്പെടുത്തലുകളോടെ വ്യക്തമാകുന്നത്. ചെമ്ബ് തകിടുനു മുകളില്‍ സ്വർണം പൂശിയ മറ്റൊരു പാളിയാണ് 2019 മുതല്‍ സന്നിധാനത്തുളളതെന്ന് ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് അറിയിച്ചു. സ്വർണം പൂശാനെന്ന പേരില്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റി വൻ പണപ്പിരിവ് നടത്തിയെന്നും വ്യക്തമായി. ഒറിജിനല്‍ മാറ്റി ഡ്യൂപ്ലിക്കേറ്റ് സ്ഥാപിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പില്‍ ആർക്കൊക്കെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം ഇനി പരിശോധിക്കേണ്ടത്.