-->
ദോഹ: കോർപറേറ്റ് മാധ്യമ ഭീമന്മാരിൽ നിന്നുമാണ് മാധ്യമലോകത്തിന് ഏറ്റവും വലിയ ഭീഷണി നേരിടേണ്ടി വരുന്നതെന്ന്
എം വി നികേഷ് കുമാറും ശരത് ചന്ദ്രനും. ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ്)സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സത്യസന്ധമായ മാധ്യമ പ്രവർത്തന മേഖലയ്ക്ക് കോർപറേറ്റുകൾ നയിക്കുന്ന മാധ്യമങ്ങൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെങ്കിലും പുതിയ കാലത്ത് മാധ്യമ പ്രവർത്തകർ നിരാശപ്പെടേണ്ട ആവശ്യമില്ലെന്നും തങ്ങൾ കണ്ടെത്തുന്ന വാർത്തകൾ ഏതെങ്കിലും മാധ്യമം പുറംലോകത്ത് അറിയിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അതിനുള്ള നിരവധി വഴികൾ ഇപ്പോഴുണ്ടെന്നും എം വി നികേഷ് കുമാർ പറഞ്ഞു. സാമുഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ വലിയ ലോകമാണ് തുറക്കുന്നതെന്നും ഏതു രീതിയിലും തങ്ങളുടെ വാർത്തകൾ സമു ഹത്തിന് മുമ്പിലെത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.സംസ്കൃതി ഖത്തർ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിനടത്തിയസാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ എം വി നികേഷ് കുമാറിനും,ശരത് ചന്ദ്രനുംഐ എം എഫ് അംഗങ്ങൾ ചേർന്ന്സ്നേഹോപഹാരം നൽകി. ഐ എം എഫ് പ്രസിഡന്റ് ഒ കെ പരുമല അധ്യക്ഷതവഹിച്ച ചടങ്ങിൽ
ട്രഷറർ ആർ ജെ രതീഷ് സ്വാഗതവും സെക്രട്ടറി അൻവർ പാലേരി നന്ദിയും പറഞ്ഞു.
ഷഫീക്ക് അറക്കൽ