Thursday, March 12, 2026 Last Updated 32 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 03 Oct 2025 02.44 PM

FPAQ ഓണോത്സവം 2025 സീസൺ-3 : പൂക്കളത്തിൽ തിളങ്ങി ടീം പേൾ

uploads/news/2025/10/803713/pravasi.gif

ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ(FPAQ) സംഘടിപ്പിച്ച 'ഓണോത്സവം2025 സീസൺ- 3' മെഗാ പൂക്കള മത്സരത്തിൽ ടീം പേൾ ഒന്നാം സമ്മാനം (3001 ഖത്തർ റിയാലും) നേടി ചാമ്പ്യൻമാരായി, ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് തിരുവനന്തപുരം-ഖത്തർ ചാപ്റ്റർ രണ്ടാം സ്ഥാനവും (2001 ഖത്തർ റിയാലും) ,ടീം ആർപ്പോ മൂന്നാം സ്ഥാനവും (1001 ഖത്തർ റിയാലും) നേടി. മെഗാ പായസ മത്സരത്തിൽ ഒന്നാം സമ്മാനം അനൂപ് (501 ഖത്തർ റിയാലും),രണ്ടാം സമ്മാനം റൈജു ജോർജ് (301 ഖത്തർ റിയാലും) ,മൂന്നാം സമ്മാനം ഷാക്കില (201 ഖത്തർ റിയാലും) നേടി.പൂക്കള മത്സരത്തിലെ ചാമ്പ്യന്മാർക്കുള്ള ട്രോഫിയും,ക്യാഷ് പ്രൈസും റിയാദ മെഡിക്കൽ സെന്റെർ മാർക്കറ്റിംഗ് മാനേജർ ഷഫീഖ് സമ്മാനിച്ചു. ഫസ്റ്റ് റണ്ണേഴ്സപ്പിനുള്ള ക്യാഷ് പ്രൈസ് ടി.എസ്. ഖത്തർ ഓപറേഷൻ മാനേജർ റയീസ്,രണ്ടാം റണ്ണേഴ്സപ്പിനുള്ള ക്യാഷ് പ്രൈസ് കോഴിക്കോടൻ സ് ഡിസ്ട്രിബ്യൂട്ടർസ് മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് ഫാരിസ് സമ്മാനിച്ചു.പായസ മത്സരത്തിലെ ഒന്നും,രണ്ടും,മൂന്നും സ്ഥാനക്കാർ ക്കുള്ള ക്യാഷ് പ്രൈസ് നെല്ലറ ഗ്രൂപ്പ് മാനേജർ ഖാലിദ് സമ്മാനിച്ചു.റിയാദ മെഡിക്കൽ സെന്റർ മുഖ്യപ്രായോജകരായിരുന്നു.
ചടങ്ങിൽ സ്പോണ്സേർസിന് മെമെന്റോ നൽകി ആദരിച്ചു. പ്രോഗ്രാം ചെയർപേഴ്സൺ ദീപ്തി നിധീഷ് നന്ദിപറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW