-->
മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. മീശമാധവനിലെ ‘ചിങ്ങമാസം’ എന്ന ഗാനമാണ് റിമിയുടെ കരിയറിലെ വഴിത്തിരിവായി മാറിയത്. ഗായിക, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ പല മേഖലകളില്‍ റിമി ടോമി തിളങ്ങിയിട്ടുണ്ട്. എത്ര പ്രായമായാലും കൊച്ചുകുട്ടികളെ പോലെ ഊർജ്വസ്വലയായി ഒരു ഷോ മുന്നോട്ട് കൊണ്ടു പോകുന്ന റിമിക്ക് ആരാധകരും ഏറെയാണ്.
കംപ്ലീറ്റ് എന്റര്‍ടെയ്നറായ റിമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. റിമി പങ്കിടാറുള്ള റീല്‍സ് വീഡിയോകളും ചിത്രങ്ങളും വളരെ വേഗത്തില്‍ തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ തന്റെയും കുഞ്ചാക്കോ ബോബന്റെയും ഒരു എഐ വീഡിയോയാണ് റിമി പങ്കിട്ടിരിക്കുന്നത്. മലയാളസിനിമയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ‘ലോക’ സിനിമയിലെ ചന്ദ്രയായി റിമിയും സണ്ണിയായി കുഞ്ചാക്കോ ബോബനും തിളങ്ങുന്ന വീഡിയോയാണ് റിമി പങ്കിട്ടിരിക്കുന്നത്. ‘നിറം’ സിനിമയിലെ സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയാണ് എഐ വീഡിയോ. മുന്‍പ് ഒരു വേദിയില്‍ വച്ച് റിമി, തന്റെയുള്ളില്‍ കുഞ്ചാക്കോ ബോബനെ സ്നേഹിക്കുന്ന ഒരു കാമുകി ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ആരാധകര്‍ വൈറലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഈ എഐ വീഡിയോയും ഏറ്റെടുക്കുകയാണ് ആരാധകര്‍.
റിമിയെ ടാഗ് ചെയ്ത് പങ്കുവച്ച വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും ആരാധകര്‍ കുറിക്കുന്നുണ്ട്. ‘പണ്ട് ചാക്കോച്ചന്റെ അപ്പച്ചന് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്ന് ചാക്കോച്ചന്‍ ഒരു വേദിയിൽ പറഞ്ഞിരുന്നു, എന്നാലും ചാക്കോച്ചാ നിങ്ങള്...., ബോബൻ ചേട്ടനെന്താ ബിഭ്രജിതജീഘിത ഭാവം, ഇതിൽ ചാക്കോച്ചൻ കമന്റിട്ടാൽ ചാക്കോച്ചനെ ഞാൻ കെട്ടും എന്ന് റിമി ടോമി...’ എന്നതടക്കമാണ് കമന്റുകള്‍. ഏതായാലും ആരാധകര്‍ വൈറലാക്കുകയാണ് ഈ വീഡിയോ.