Saturday, March 14, 2026 Last Updated 15 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 03 Oct 2025 01.42 PM

തുര്‍ക്കിയില്‍ വച്ച് ലിഫ്റ്റ് ചോദിച്ച് ആഡംബര കാറില്‍ കയറി, ലിഫ്റ്റ് നല്‍കിയ കാറുടമ കാറിലിരുന്ന് സ്വയംഭോഗം ചെയ്തു; ദുരനുഭവം പങ്കിട്ട് ട്രാവല്‍ വ്ലോഗര്‍ അരുണിമ ബാക്ക്പാക്കര്‍

uploads/news/2025/10/803708/Untitled-7.jpg
Arunima Backpacker shares a bad experience from her trip (Image Source: Instagram)

തങ്ങള്‍ കാണുന്ന വിസ്മയക്കാഴ്ചകളും യാത്രകളിലെ അനുഭവങ്ങളും പങ്കിടുന്ന ഒരുപാട് വ്ലോഗര്‍മാരുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും വളരെ ഉപകാരപ്രദമാകാറുണ്ട് ഇത്തരം വ്ലോഗുകള്‍. അതുകൊണ്ട് യാത്രാ വ്ലോഗര്‍മാര്‍ക്കും ​​ഫോളോവേഴ്സും കൂടുതലാണ്. അങ്ങനെയുള്ള വ്ലോഗര്‍മാര്‍ക്കിടയിലെ മലയാളിയായ ട്രാവല്‍ വ്‌ളോഗറായ ബാക്ക്പാക്കര്‍ അരുണിമ വൈറലാണ്. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ തന്റെ അനുഭവങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വിദേശ രാജ്യങ്ങളിലൂടെയടക്കം അരുണിമ നടത്തുന്ന തനിച്ചുളള സാഹസിക യാത്രകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പലപ്പോഴും വഴിയില്‍ കാണുന്ന വാഹനങ്ങളില്‍ ലിഫ്റ്റ് അടിച്ചൊക്കെ യാത്ര ചെയ്യാറുണ്ട് അരുണിമ.
ഇപ്പോഴിതാ അത്തരത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് അരുണിമ ബാക്ക്പാക്കർ. തുർക്കിയില്‍വച്ചുണ്ടായ ദുരനുഭവമാണ് അരുണിമ വീഡിയോ സഹിതം പങ്കിട്ടത്. ലിഫ്റ്റ് ലഭിച്ചപ്പോള്‍ കാറിനകത്ത് വെച്ച്‌ വീഡിയോ ചിത്രീകരിക്കവേ കാറുടമയായ ആള്‍ തനിക്ക് മുന്നില്‍ വെച്ച്‌ സ്വയംഭോഗം ചെയ്യുന്ന ഞെട്ടിക്കുന്ന അനുഭവം ആണ് അരുണിമ പങ്കുവെച്ചത്. ഇയാള്‍ അശ്ലീലം പറയുകയും ചെയ്യുന്നുണ്ട്. സംഭവത്തെ കുറിച്ചുളള കുറിപ്പും അരുണിമ പങ്കുവെച്ചിട്ടുണ്ട്.
‘‘കാറിൽ വച്ച് ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണ്. ഒരു രാജ്യത്ത് വെച്ച് തന്നെ നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി
ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത്, എന്റെ നല്ലതു മോശവുമായ അനുഭവങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുന്നു. ഈ വീഡിയോ ഇടുമ്പോൾ ഒരുപാട് ആളുകൾ എന്നെ കുറ്റപ്പെടുത്താനും നെഗറ്റീവ് പറയാനും ഉണ്ടാകുമെന്ന് അറിയാം എന്നിട്ടും ഞാൻ ഇട്ടത് ഞാൻ എന്തിന് എന്റെ മോശമായ അനുഭവങ്ങൾ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ്...
പിന്നെ ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വീഡിയോ ഇട്ടാൽ... യൂട്യൂബിൽ ആണേൽ ഇങ്ങനെയുള്ള വീഡിയോകൾക്ക് മോണിറ്റൈസേഷൻ ഉണ്ടാകില്ല... കുറേപേർ റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിത്... ഞാൻ എന്തിന് അയാളുടെ വണ്ടിയിൽ കയറി അതുകൊണ്ടല്ലേ ഇത് സംഭവിച്ചേ എന്ന് പറഞ്ഞു വരും ഒരുപാട് ആളുകൾ ഈയടുത്ത് തന്നെ നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ വച്ചു ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?? അത് ഒരു പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണ്, അതിൽ വച്ചാണ് അങ്ങനെ സംഭവിച്ചത്..
പിന്നെ ഞാൻ യാത്ര ചെയ്യുന്നത് കാണുന്ന വണ്ടികൾ എല്ലാം കൈകാണിച്ചു അവർ നിർത്തുമ്പോൾ അതിൽ കയറിയാണ് പോകുന്നത് അത് അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് യാത്രകൾ ചെയ്യുന്നത്...എ​ന്റെ യാത്രയിൽ ഏറ്റവും കൂടുതൽ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്..ഞാനിപ്പോ ഇട്ട ഈ വീഡിയോയിൽ പോലും രണ്ടാമത് വീഡിയോയിൽ നല്ല അനുഭവം ഉണ്ടായതും ഞാൻ കയറിയ വണ്ടിയിൽ നിന്നുതന്നെയാണ് അതിനെപ്പറ്റി ആരും ഒന്നും പറയുന്നില്ല ആർക്കും അത് അറിയുകയും വേണ്ട എല്ലാവരും ആ നെഗറ്റീവ് അനുഭവത്തെ മാത്രം ചൂണ്ടിക്കാണിക്കുന്നു എന്തുകൊണ്ട്??? ആളുകൾക്ക് എപ്പോഴും താൽപര്യം നെഗറ്റീവ് കഥകളാണ് എന്നാൽ എനിക്ക് എല്ലാം എൻറെ യാത്രയിൽ ഉണ്ടാവുന്ന അനുഭവങ്ങളാണ്.
ഓരോ മോശമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും ഞാൻ അതിൽ നിന്നും കൂടുതൽ സ്ട്രോങ്ങ് ആയി യാത്ര ചെയ്യുകയാണ് ചെയ്യുന്നത് അല്ലാതെ തളരുന്നില്ല... പിന്നെ ഇതിൽ വന്ന് ഓരോ ആളുകൾ മോശം രീതിയിൽ കമന്റ് ഇടുമ്പോൾ അവരവരുടെ സ്റ്റാൻഡേർഡും ചിന്താഗതിയും ആണ് നിങ്ങൾ പബ്ലിക്കായി ഇവിടെ വന്ന് കമൻറ് ആയി രേഖപ്പെടുത്തുന്നത്... നിങ്ങൾ മോശം കമന്റ് ഇടുന്നതിലൂടെ നിങ്ങൾ തന്നെയാണ് നാട്ടുകാർക്ക് മുന്നിൽ മോശമാകുന്നത് അല്ലാതെ ഞാനല്ല ഞാൻ എന്താണെന്ന് അറിയുന്ന വ്യക്തികൾക്ക് എന്നെ അറിയാം... പിന്നെ ഇതുപോലെ അനുഭവങ്ങൾ വസ്ത്രധാരണം കൊണ്ടാണെന്ന് പറയുന്ന കേട്ടിട്ടുണ്ട് ഞാൻ ഇതിൽ ഫുൾകൈ ഫുൾ കാൽ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അരുണിമ വീഡിയോ പങ്കിട്ടിരിക്കുന്നത്.
‘‘തുർക്കിയില്‍ വച്ച് ഒരാളോട് ലിഫ്റ്റ് ചോദിച്ചു. അയാളുടെ ബിഎംഡബ്ല്യൂ കാറില്‍ കയറുകയും ചെയ്തു. യാത്രയ്ക്കിടെ അയാള്‍ കുപ്പിവെള്ളം നല്‍കി. സിഗരറ്റ് വേണോയെന്ന് ചോദിച്ചു. എന്നാല്‍ കുറച്ചുദൂരം സഞ്ചരിച്ചതോടെ ഇയാള്‍ വണ്ടി നിർത്തി, സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്...’’ അരുണിമ പറയുന്നു.
‘‘നിങ്ങള്‍ എന്താ ഈ ചെയ്യുന്നത്...’ എന്ന് അരുണിമ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ എടുക്കരുതെന്നൊക്കെ അയാള്‍ പറയുന്നുണ്ടായിരുന്നു. എന്തൊക്കെയോ വൃത്തികേടുകളും ഇയാള്‍ പറയുന്നുണ്ടായിരുന്നുവെന്ന് അരുണിമ വ്യക്തമാക്കി. തുടർന്ന് അടുത്തുകണ്ട ഫ്യുവല്‍ സ്റ്റേഷനില്‍ അരുണിമ വണ്ടിയിറങ്ങുകയും ചെയ്തു.
വീഡിയോയ്‌ക്ക് താഴെ ചിലർ അരുണിമയെ പിന്തുണച്ചുകൊണ്ടാണ് കമന്റ് ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഏതോ രാജ്യത്ത് ഒരു പരിചയവുമില്ലാത്ത ആളുകളോട് ലിഫ്റ്റ് ചോദിച്ച്‌ പോകുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് നിരവധി പേർ വിമർശിക്കുന്നുമുണ്ട്.

Ads by Google
Friday 03 Oct 2025 01.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW