-->
ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘തുടരും’ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തരുണ്‍ മൂര്‍ത്തി എന്ന പേര് ഹിറ്റ്മേക്കര്‍ പട്ടികയിലും അരക്കിട്ടുറപ്പിച്ചു. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായി ഫാമിലി ത്രില്ലര്‍ ജോണറിലെത്തിയ ‘തുടരും’ മാറിയിരുന്നു.
തരുണിന്റെ ഹിറ്റ് ആക്ഷൻ ക്രൈം സിനിമയായിരുന്ന ‘ഓപ്പറേഷൻ ജാവ’ മികച്ച അഭിപ്രായത്തോടെ ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. നേടിയത്.
ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് തരുണ്‍ മൂർത്തി. ‘ഓപ്പറേഷൻ കംബോഡിയ’ എന്ന് പേരിട്ട സിനിമയില്‍ പൃഥ്വിരാജിനെ സ്വാഗതം ചെയ്താണ് തരുണിന്റെ പോസ്റ്റ്. ‘‘വീണ്ടും അന്വേഷണത്തിലേക്ക്, 2021-ൽ നിർത്തിയിരുന്നിടത്ത് നിന്ന് പുനഃരാരംഭിക്കുന്നു. പുതിയ ഒപിജെ ഫ്രാഞ്ചൈസിയായ ഓപ്പറേഷൻ കംബോഡിയയിലേക്ക് പൃഥ്വിയെ സ്വാഗതം ചെയ്യുന്നതിൽ ശരിക്കും ആവേശമുണ്ട്. ലൂക്ക്മാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടര്‍, ഇര്‍ഷാദ്, ദീപക് വിജയന്‍ എന്നിവരടക്കമുള്ളവരോട് വീണ്ടും ഒന്നിക്കുന്നത് സ്വന്തം വീട്ടിലേക്ക് പോകുന്നത് പോലെയാണ് തോന്നുന്നത്.
എന്റെ ആദ്യ സിനിമയുടെ നിർമ്മാണ കമ്പനിയായ വി സിനിമാസ് ഇന്റർനാഷണലുമായും, സുഹൃത്തുക്കളെപ്പോലെ തോന്നുന്ന വേൾഡ്‌വൈഡ് ഫിലിംസ് ഇന്ത്യയുമായും, ഞങ്ങളുടെ സ്വന്തം ബാനറായ മാനിഫെനിഷൻ സ്റ്റുഡിയോയുമായും വീണ്ടും സഹകരിക്കാൻ കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ജേക്സ് ബിജോയ് മ്യൂസിക്കൽ, വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രാഫി...
ടോർപിഡോയ്ക്ക് ശേഷം ഈ പ്രോജക്റ്റിലേക്ക് ആഴ്ന്നിറങ്ങാനും ഒപിജെ പ്രപഞ്ചത്തിന്റെ ഈ പുതിയ അധ്യായത്തിന് ജീവൻ നൽകാനും ആകാംക്ഷയുണ്ട്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തരുണ്‍ മൂര്‍ത്തിയുടെ പോസ്റ്റ്. അതിനൊപ്പം ഓപ്പറേഷൻ കംബോഡിയ, കേരള പോലീസ് എന്ന സുമ്മാവ, ഒപിജെ 2 എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും തരുണ്‍ നല്‍കിയിട്ടുണ്ട്. സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകരെയും തരുണ്‍ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ ‘ആകാംഷയോടെ കാത്തിരിക്കുന്നു, കട്ട വെയിറ്റിംഗ്, മലയാളം ഇന്‍ഡസ്ട്രിയില്‍ ഹിറ്റുകളുടെ കാട്ടുതീ പടര്‍ന്നു...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.
തരുണ്‍ മൂർത്തി തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓപ്പറേഷൻ ജാവയിലെ പ്രധാന താരങ്ങളായ ലുക്മാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി എന്നിവർ രണ്ടാംഭാഗത്തിലും ഉണ്ടാകും. ചെയ്യുന്നത്.
വി സിനിമാസ് ഇന്റനാഷണല്‍, ദി മാനിഫെസ്റ്റേഷൻ സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തോടെ വേള്‍ഡ് വൈഡ് സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഫായിസ് സിദ്ദിഖ് ക്യാമറയും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കും. ഷെഫീറ് വി.ബി ആണ് എഡിറ്റിംഗ്. ബിനു പപ്പു കോ ഡയറക്ടറാണ്.
ബോക്സോഫീസില്‍ വന്‍ വിജയമായിരുന്ന ‘തുടരും’ എന്ന സിനിമയ്ക്ക് ശേഷം തരുണ്‍ സംവിധാനം ചെയ്യുന്നത് ‘ടോര്‍പ്പിഡോ’ എന്ന ചിത്രമാണ്. ഫഹദ് ഫാസില്‍ നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ടോർപിഡോക്ക് ശേഷമാകും തരുണ്‍ ഈ സിനിമയിലേക്ക് കടക്കുക. ഗണപതി, അർജുൻ ദാസ് എന്നിവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തില്‍ ജിംഷി ഖാലിദ് ക്യാമറയും, സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമുമാണ്.