Sunday, March 15, 2026 Last Updated 42 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 03 Oct 2025 09.57 AM

' പരുമല ചെരുവിലെ...' കൈയില്‍ കളളുകുപ്പിയും പിടിച്ച് രേണു സുധിയുടെ ഡാന്‍സ്; കമന്റ് ബോക്‌സും ഓഫ് ചെയ്തു

song, hand

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. ഇത്തവണത്തെ മലയാളം ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി രേണുവും ഉണ്ടായിരുന്നു. എന്നാല്‍ ഹൗസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ രേണുവിന് സാധിച്ചില്ല.

ഹൗസില്‍ നിന്നും സ്വയം പുറത്തായ രേണു ഇപ്പോള്‍ ദുബായിലാണ്. ദുബായില്‍ നിന്നുളള വീഡിയോകളും ചിത്രങ്ങളുമെല്ലാം രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഒരു റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് രേണു ദുബായിലെത്തിയത്. ദുബായിലെ ഒരു ബാറില്‍ ഡാന്‍സ് കളിക്കുന്ന രേണുവിന്റെ വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

ഇപ്പോഴിതാ രേണു സുധി പങ്കുവെച്ച മറ്റൊരു വീഡിയോ ആണ് വൈറലാവുന്നത്. ഒരു കൈയില്‍ കളളുകുപ്പിയും പിടിച്ച് സ്ഥടികം സിനിമയിലെ പരുമല ചെരുവിലെ എന്ന ഗാനത്തിനാണ് രേണു നൃത്തം ചെയ്യുന്നത്. ഈ വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിമര്‍ശന കമന്റുകള്‍ വലിയതോതില്‍ വന്നതോടെ കമന്റ് ബോക്‌സ് ഓഫാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW