-->
ഇന്ത്യയില്‍ സാംസങ് ഗാലക്സി എസ്25 എഫ്ഇ (Samsung Galaxy S25 FE) 5ജി ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. സാംസങ്ങിന്റെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ അണിനിരക്കുന്ന ഏറ്റവും പുതിയ ഗാലക്‌സി എസ്25 സീരീസിലെ പുതിയ അംഗമായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇത്. എസ്25 സീരീസിലെ മോഡലുകളില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന മോഡല്‍ എന്നതാണ് ഈ ഫാന്‍ എഡിഷന്റെ പ്രത്യേകത. ഇന്ത്യയില്‍ സാംസങ് ഗാലക്സി എസ് 25 FE 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 59,999 രൂപയും 8GB + 256GB മോഡലിന് 65,999 രൂപയും 8GB + 512GB മോഡലിന് 77,999 രൂപയുമാണ് വില.
സാംസങ് ഗാലക്സി എസ് 25 FE 5ജിയുടെ ഏറ്റവും ഉയര്‍ന്ന സ്റ്റോറേജ് വേരിയന്റായ 512ജിബി ഫോണ്‍ ഇപ്പോള്‍ 256GB സ്റ്റോറേജ് വേരിയന്റിന്റെ വിലയില്‍ വാങ്ങാനാകും. അതായത് 512GB മോഡലിന് യഥാര്‍ഥ വില 77,999 രൂപയാണ്. ലോഞ്ച് ഓഫിന്റെ ഭാഗമായി ഇത് 65999 രൂപ വിലയില്‍ വാങ്ങാനാകും. ഉപയോക്താവിന് 12000 രൂപ ലാഭം അങ്ങനെ നേടാം. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍, തിരഞ്ഞെടുത്ത സാംസങ് അംഗീകൃത റീട്ടെയില്‍ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവ വഴി സാംസങ് ഗാലക്സി എസ്25 എഫ്ഇ ഇപ്പോള്‍ വാങ്ങാം. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഗാലക്സി ബഡ്സ്3 FE -യ്ക്ക് 4000 രൂപ ഡിസ്‌കൗണ്ട് + 4199 രൂപ മുതല്‍ വിലയില്‍ രണ്ട് വര്‍ഷത്തെ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍, 5000 ബാങ്ക് ക്യാഷ്ബാക്ക്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഐസിബ്ലൂ, ജെറ്റ്ബ്ലാക്ക്, നേവി, വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.
3.1GHz GPU ഡെക്കാ-കോര്‍ സാംസങ് എക്‌സിനോസ് 2400 4nm പ്രൊസസര്‍ ആണ് ഈ ഫാന്‍ എഡിഷന്‍ ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് (2340×1080 പിക്‌സലുകള്‍) FHD+ ഇന്‍ഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. സാംസങ് എക്‌സ്‌ക്ലിപ്‌സ് 940 GPU, 8GB റാം, 128GB/ 256GB /512GB സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവ എസ്25 എഫ്ഇ വാഗ്ദാനം ചെയ്യുന്നു.
50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS), 12MP 123° അള്‍ട്രാ വൈഡ് സെന്‍സര്‍ (f/2.2 അപ്പേര്‍ച്ചര്‍, OIS), 8MP ടെലിഫോട്ടോ ക്യാമറ (3X ഒപ്റ്റിക്കല്‍ സൂം, f/2.4 അപ്പേര്‍ച്ചര്‍) എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും f/2.2 അപ്പേര്‍ച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ UI-8ല്‍ ആണ് എസ്25 എഫ്ഇയുടെ പ്രവര്‍ത്തനം. 7 വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും 7 വര്‍ഷ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ജെമിനി ലൈവ്, നൗ ബാര്‍, സര്‍ക്കിള്‍ ടു സെര്‍ച്ച്, ജനറേറ്റീവ് എഡിറ്റ്, ഓഡിയോ ഇറേസര്‍, മറ്റ് AI ഫീച്ചറുകള്‍ എന്നിവയും ഇതിലുണ്ട്. 45W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 15W വയര്‍ലെസ് ചാര്‍ജിംഗ്, വയര്‍ലെസ് പവര്‍ ഷെയര്‍ എന്നിവയ്ക്കുള്ള പിന്തുണയോടെ 4,900mAh ബാറ്ററി, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി Atmos, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സിം, 5G SA/NSA, 4G VoLTE, എന്നിവയും ഇതിലുണ്ട്.