Wednesday, March 11, 2026 Last Updated 43 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 03.45 PM

ആമസോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫ് ദ ഇയര്‍ എന്ന് പറയുന്നത് ഈ ഫോണ്‍ ; ഗംഭീര ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ സ്വന്തമാക്കാം

in

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കുക എന്നത് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്. എന്നാല്‍ ഉപയോക്താക്കളുടെ ഈ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ വിവിധ വിഭാഗങ്ങളിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകളെ ആമസോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബെസ്റ്റ് സെല്ലിങ് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍, ബെസ്റ്റ് പെര്‍ഫോമിങ് ചിപ്‌സെറ്റുള്ള സ്മാര്‍ട്ട്‌ഫോണ്‍, ബെസ്റ്റ് ഓള്‍റൗണ്ടര്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നിങ്ങനെ വിവിധ വിശേഷണങ്ങളോടെയാണ് ആമസോണ്‍ സ്മാര്‍ട്ട്‌ഫോണുകളെ ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

പല സ്മാര്‍ട്ട്‌ഫോണുകളും ഹൈലൈറ്റ് ചെയ്തിരിക്കുന്ന ആമസോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത് സാംസങ് ഗാലക്‌സി എസ്25 അള്‍ട്രയെ ആണ്. ഈ പ്രീമിയം ഫോണിന് ആകര്‍ഷകമായ ഡിസ്‌കൗണ്ടും ആമസോണ്‍ ഒരുക്കിയിരിക്കുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഗാലക്‌സി എസ്25 സീരീസ് ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തത്. അന്ന് ഗാലക്‌സി എസ്25 അള്‍ട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു വില.

നിലവില്‍ ഗാലക്‌സി എസ്25 അള്‍ട്രയുടെ അടിസ്ഥാന മോഡല്‍ ആമസോണില്‍ 1,23,499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാള്‍ 6500 രൂപ വിലക്കുറവിലാണ് ആമസോണ്‍ ഇപ്പോള്‍ ഈ ഗാലക്‌സി പ്രീമിയം മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്റെ ഭാഗമായി സാംസങ് ഗാലക്‌സി എസ്25 അള്‍ട്രയുടെ അടിസ്ഥാന മോഡലിന് 10000 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ആമസോണില്‍ ലഭ്യമാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാല്‍ വില 113499 രൂപയായി കുറയ്ക്കാന്‍ സാധിക്കും. താല്‍പര്യമുള്ളവര്‍ക്കായി ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഡീലും ഇഎംഐ ഓപ്ഷനുകളും ആമസോണ്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആമസോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്ത ഈ സാംസങ് പ്രീമിയം മോഡലിന്റെ കരുത്ത് 4.47GHz ഒക്ടാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 എ?ലൈറ്റ് ഫോര്‍ ഗാലക്‌സി 3nm ചിപ്‌സെറ്റ് ആണ്. സൂപ്പര്‍ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz) ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്പ്ലേ, വിഷന്‍ ബൂസ്റ്റര്‍, അഡാപ്റ്റീവ് കളര്‍ ടോണ്‍ എന്നിവയും ഇതിലുണ്ട്. കോര്‍ണിംഗ് ഗൊറില്ല ആര്‍മര്‍ 2 പ്രൊട്ടക്ഷന്‍ സഹിതമാണ് ഗാലക്‌സി എസ്25 അള്‍ട്രയുടെ ഡിസ്‌പ്ലേ എത്തുന്നത്. ഏറ്റവും മികച്ച ക്യാമറ സജ്ജീകരണമാണ് എസ്25 അള്‍ട്രയുടെ മറ്റൊരു പ്രത്യേകത. അതിനായി ക്വാഡ് റിയര്‍ ക്യാമറ ( 200MP വൈഡ് ക്യാമറ+ 50MP അള്‍ട്രാ വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണവും 12MP ഫ്രണ്ട് ക്യാമറയും ഇതില്‍ ഉണ്ട്. അഡ്രിനോ 830 ജിപിയു, 5,000mAh ബാറ്ററി, വയേര്‍ഡ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് 2.0, വയര്‍ലെസ് പവര്‍ഷെയര്‍ പിന്തുണ, 5G, IP68 റേറ്റിങ്, എഐ ഫീച്ചറുകള്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW