-->
V50e 5ജിയുടെ പിന്‍ഗാമിയായി പുതിയ വിവോ V60e പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് ബ്രാന്‍ഡ്. കൃത്യമായ ലോഞ്ച് തിയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരാന്‍ പോകുന്ന ഫോണിന്റെ ചില പ്രധാനമായ ഫീച്ചറുകളും ചിത്രങ്ങളുമൊക്കെ വിവോ വെളിപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. ഇത് കൂടാതെ ഇതിന്റെ വില സംബന്ധിച്ച വിവരങ്ങളും ഇപ്പോള്‍ ലീക്കായിട്ടുണ്ട്.
വിവോ വി60 സീരീസില്‍ ഇതിനകം വിവോ വി60 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. അടുത്തതായി എത്തുന്നത് വിവോ വി60ഇ (Vivo V60e) ആണ്. ഈ ഒക്ടോബറില്‍ തന്നെ ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്നാണ് സൂചന. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ V60e 5ജിക്കായി ഇതിനകം ഒരു മൈക്രോ സൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ടിപ്സ്റ്റര്‍ പരാസ് ഗുഗ്ലാനി ഈ ഫോണിന്റെ വിലകള്‍ ലോഞ്ചിന് മുന്‍പ് തന്നെ ലീക്ക് റിപ്പോര്‍ട്ടായി പുറത്തുവിട്ടിരിക്കുന്നു. ഇതില്‍ പറയുന്നത് ഇന്ത്യയിലെ വിവോ വി60ഇയുടെ അടിസ്ഥാന വേരിയന്റിന്റെ വില (8GB/128GB) 34,999 രൂപയില്‍ ആരംഭിക്കും എന്നാണ്. വിവോ വി60ഇയുടെ 8GB+ 256GB വേരിയന്റ് 36,999 രൂപ വിലയിലും 12GB+ 256GB വേരിയന്റ് 38,999 രൂപ വിലയിലും എത്തും എന്നാണ് പരാസ് ഗുഗ്ലാനി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വിലകള്‍ക്ക് പുറമേ ആകര്‍ഷകമായ ഓഫറുകളും ലഭ്യമാകുമെന്നും അതിനാല്‍ തുടക്കത്തില്‍ യഥാക്രമം 28,749 രൂപ, 30,749 രൂപ, 32,749 രൂപ വിലകളില്‍ ഈ വേരിയന്റുകള്‍ ലഭ്യമാകുമെന്നും ഗുഗ്ലാനി പറയുന്നുണ്ട്.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വിവോ ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്. അതില്‍ 200MP പ്രൈമറി സെന്‍സറും 8MP സെക്കന്‍ഡറി ലെന്‍സും ഓറ ലൈറ്റും അടങ്ങുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ ഫ്രണ്ട് ക്യാമറയും ഈ ഫോണ്‍ വാഗ്ദാനം ചെയ്യും. അതിനായി 50MP സെല്‍ഫി ക്യാമറയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഫോട്ടോ മെച്ചപ്പെടുത്താന്‍ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഇതില്‍ ഉറപ്പാക്കിയിട്ടുണ്ട് എന്ന് വിവോ പറയുന്നു. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. അള്‍ട്രാ സ്ലിം ബെസലുകളോട് കൂടിയ ക്വാഡ് കര്‍വ്ഡ് സ്‌ക്രീന്‍ ആണ് ഇതിലുണ്ടാകുക. ടോപ് ഗ്രേഡ് IP റേറ്റിങ്ങും ഫുള്‍ ബോഡി ഡ്രോപ് പ്രൊട്ടക്ഷനും ഇതില്‍ ഉണ്ടാകും എന്ന് വിവോ ഉറപ്പു നല്‍കുന്നുണ്ട്. കൂടാതെ 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6500mAh ബാറ്ററിയാണ് ഇതില്‍ ഉള്ളത് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.