-->
അന്തരിച്ച നടന്‍ റോബോ ശങ്കറിനൊപ്പമുളള ചിത്രങ്ങള്‍ റീലായി പങ്കുവെച്ച് മകളും നടിയുമായ ഇന്ദ്രജ. താന്‍ ജനിച്ചപ്പോള്‍ മുതല്‍ അച്ഛനൊപ്പം എടുത്ത ചിത്രങ്ങളാണ് ഇന്ദ്രജ റീലായി പങ്കുവെച്ചത്. ‘ഇനി ഒരിക്കല്‍ കൂടി കാണാന്‍ പറ്റുമോ അപ്പാ, അതേ എന്നാണെങ്കില്‍ എന്റെ അടുത്തേക്ക് വരൂ അപ്പാ ’എന്നായിരുന്നു ഇന്ദ്രജ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ഇന്ദ്രജയെ ആശ്വസിപ്പിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്യുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ റോബോ ശങ്കര്‍ സെറ്റില്‍ നിന്നും കഴുവീണതിനെത്തുടര്‍ന്ന് മരിച്ചത്. ഗോഡ്‌സില്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് താരം കുഴഞ്ഞുവീണത്. രക്തം ഛര്‍ദ്ദിച്ച ശങ്കറിനെ ഉടന്‍ തന്നെ പെരുങ്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിജയ് ചിത്രമായ ബിഗിലിലൂടെ ശ്രദ്ധേയയായ താരമാണ് ഇന്ദ്രജ. സിനിമയില്‍ പാണ്ടിയമ്മ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിച്ചത്. റോബോ ശങ്കറിന്റെ ഭാര്യ പ്രിയങ്കയും അഭിനേത്രിയാണ്.