Monday, March 16, 2026 Last Updated 34 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 11.57 AM

അപ്പാ നീ ഇല്ലാത്ത മൂന്ന് ദിവസങ്ങള്‍; വികാരനിര്‍ഭരമായ കുറിപ്പുമായി ഇന്ദ്രജ

-robo-shankar
photo-www.instagram.com/indraja_sankar17

കഴിഞ്ഞ ദിവസമാണ് തമിഴ് മിനിസ്ക്രീൻ താരവും ഹാസ്യ നടനുമായ റോബോ ശങ്കർ മരണപ്പെട്ടത്. ഷൂട്ടിങ് സെറ്റിൽ കുഴ‍ഞ്ഞു വീണ നടനെ ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആന്തരികാവയവങ്ങൾ പലതും തകരാറിലായതിനാൽ ജീവൻ രക്ഷെപ്പെടുത്താൻ കഴിഞ്ഞില്ല. 46 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.

റോബോ ശങ്കറിനെ അവസാനമായി കാണാനെത്തിയവരെ എല്ലാം വേദനിപ്പിച്ചത് നെഞ്ചുപൊട്ടി കരയുന്ന ഭാര്യ പ്രിയങ്കയുടെയും, ഏകമകൾ ഇന്ദ്രജയുടെയും മുഖമാണ്. ഇപ്പോഴിതാ അച്ഛൻ മരണപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഇന്ദ്രജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ആളുകളെ കൂടുതൽ വേദനിപ്പിക്കുകയാണ്.

അപ്പാ, നീ ഇല്ലാതെ മൂന്ന് ദിവസങ്ങൾ. ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചത് നീയാണ്, ഇപ്പോൾ ഏറ്റവും അധികം കരയിപ്പിക്കുന്നതും നീ തന്നെ. ഈ മൂന്ന് ദിവസം എനിക്ക് ലോകമെന്താണെന്ന് പോലും അറിയില്ല. നീ ഇല്ലാതെ നമ്മുടെ കുടുംബത്തെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്നറിയില്ല. പക്ഷേ നീ എന്നെ പറഞ്ഞ് പഠിപ്പിച്ചത് പോലെ ഞാൻ സ്ട്രോങ് ആയി നിൽക്കും അപ്പാ. കുഞ്ഞ് കഴി‍ഞ്ഞ മൂന്ന് ദിവസമായി നിന്നെ വല്ലാതെ തേടിക്കൊണ്ടിരിക്കുകയാണ് അപ്പാ. പക്ഷേ ഉറപ്പായിട്ടും, നീ അവിടെ നിന്റെ സുഹൃത്തുക്കൾക്കും ചേട്ടാന്മാരോടും ഒപ്പം സന്തോഷത്തോടെയായിരിക്കും.

നീ പറ‍ഞ്ഞു തന്നത് പോലെ വിമർശനങ്ങൾക്ക് ഭയപ്പെടില്ല അപ്പാ. തീർച്ചയായും അപ്പയുടെ മകൾ എന്ന പേര് എന്നും നിലനിർത്തും, നിങ്ങളെ അഭിമാനം കൊള്ളിക്കും. ലവ് യൂ, മിസ് യു അപ്പാ. നിങ്ങൾക്കും എനിക്കും ഒരുപാട് ഇഷ്ടമുള്ള ഫോട്ടോയാണിത്. ഈ ഫോട്ടോ കണ്ട് എല്ലാവരും പറയും, അച്ഛന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് എന്ന്. ഞാൻ എന്നും നിന്നെ പോലെ തന്നെയായിരിക്കും അപ്പാ- ഇന്ദ്രജ അച്ഛനൊപ്പമുള്ള ഒരു സെൽഫി ചിത്രത്തിനൊപ്പം പങ്കുവച്ചു.

Ads by Google
Ads by Google
TRENDING NOW