-->
ഐക്യൂ z10 സീരീസിന്റെ ഭാഗമായി ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണാണ് ഐക്യൂ z10 5ജി (iQOO Z10 5G). ഇന്ത്യ കണ്ട ഏറ്റവും വലിയ ബാറ്ററിശേഷിയുമായി അവതരിപ്പിക്കപ്പെട്ട ഫോണ്‍ എന്ന പ്രത്യേകത അന്ന് ഈ ഫോണിന് ഏറെ ഗുണം ചെയ്തു. 7300mAh ബാറ്ററിശേഷി ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത് ഈ ഫോണ്‍ ആയിരുന്നു. ഐക്യൂ Z10 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമായിരുന്നു യഥാര്‍ഥ വില.
എന്നാല്‍ ലോഞ്ച് ഓഫറുകള്‍ സഹിതം ഇത് 19999 രൂപ പ്രാരംഭ വിലയില്‍ വാങ്ങാന്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ആമസോണ്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഇതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഈ ഫോണ്‍ വാങ്ങാനാകും. ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഐക്യൂ Z10 5ജി 18999 രൂപ വിലയില്‍ വാങ്ങാനാകും എന്നാണ് ആമസോണ്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ ഇത് ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 20,998 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1250 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ വില 19,748 രൂപയായി കുറയുന്നുണ്ട്. ലഭ്യമായ മറ്റ് ഓഫറുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും പ്രയോജനപ്പെടുത്തിയാല്‍ ഇത് 18999 രൂപ വിലയില്‍ വാങ്ങാം എന്നാണ് ആമസോണ്‍ പറയുന്നത്.
2.5GHz ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 4nm മൊബൈല്‍ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്‌സലുകള്‍) ഫുള്‍ HD AMOLED സ്‌ക്രീന്‍ സഹിതമാണ് ഈ ഫോണ്‍ എത്തുന്നത്. HDR10+ പിന്തുണ, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകള്‍ ഈ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്. അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകള്‍, ഫണ്‍ടച്ച് ഒഎസ് 15 ( 2 ആന്‍ഡ്രോയിഡ് OS അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്), ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം (സോണി IMX882 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ, 2MP ഡെപ്ത് സെന്‍സര്‍), ഓറ ലൈറ്റ്, 32MP ഫ്രണ്ട് ക്യാമറ എന്നിവ ഇതില്‍ ഉണ്ട്.