Saturday, March 14, 2026 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 01.42 PM

തണ്ണിമത്തന്‍ കയ്യിലെടുത്ത് തൊലി ചെത്തി കൊറിയന്‍ യുവാവ്: വൈറലായി ഭാര്യ പകര്‍ത്തിയ വീഡിയോ

watermelon, cutting, trick

ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടമുള്ള പഴമാണ് തണ്ണിമത്തന്‍. എന്നാല്‍ ഈ പഴത്തിന്റെ കട്ടിയുള്ള തൊലി ചെത്തിക്കളയുന്നതാകട്ടെ അല്‍പം പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ നെടുകെ പിളര്‍ന്ന് പിന്നീട് ചെറുകഷണങ്ങളായി മുറിച്ചാണ് പലരും അതിനെ മറികടക്കാറുള്ളത്. വ്യത്യസ്തമായ രീതിയില്‍ വളരെ പെട്ടെന്ന് തണ്ണിമത്തന്‍ മുറിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കൊറിയക്കാരനായ യുവാവിന്‍ന്റെ പങ്കാളി റെക്കോഡ് ചെയ്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യുവാവ് തണ്ണിമത്തന്‍ കൈയിലെടുത്ത് എളുപ്പത്തില്‍ തൊലി ചെത്തുന്നതാണ് വീഡിയോയിലുള്ളത്. ഇതുപോലെ ഒരു ആപ്പിളിന്റെ തൊലികളയാന്‍ പോലും എനിക്ക് കഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

യുവതിയെപ്പോലെ തന്നെ വീഡിയോ കണ്ട് നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്. ജീവിതത്തില്‍ ഇന്നേവരെ ഇങ്ങനൊരു പ്രവൃത്തി കണ്ടിട്ടില്ലെന്നും ഇത് വേറെ ലെവലാണെന്നുമെല്ലാം കമന്റുകളുണ്ട്.

Ads by Google
Monday 29 Sep 2025 01.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW