Saturday, March 14, 2026 Last Updated 18 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 12.23 PM

അമ്പമ്പോ വെറൈറ്റി തന്നെ! സ്‌പൈഡര്‍മാനായി കയറില്‍ തൂങ്ങി വരന്‍, ചുംബിച്ച് വധു: വൈറലായി വിവാഹ വീഡിയോ

couple, recreate, spiderman, movie, scene, wedding

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. അതുകൊണ്ട് എത്ര പണം ചെലവഴിച്ചും ആളുകള്‍ ഇന്ന് വിവാഹച്ചടങ്ങുകളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇതിനായി പല നവദമ്പതികളും സിനിമയിലെ വസ്ത്രങ്ങള്‍, സീന്‍, സ്ഥലം എന്നിവ ഉപയോഗിച്ച് വിവാഹത്തെ വ്യത്യസ്തമാക്കുന്നു. അത്തരത്തിലൊരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു സിനിമയുടെ സീനാണ് ഇവിടെ ദമ്പതികള്‍ പുനഃസൃഷ്ടിച്ചിരിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹീറോ ചിത്രമായ സ്‌പൈഡര്‍മാനിലെ ചുംബന രംഗമാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്. തലകീഴായി തൂങ്ങിക്കിടക്കുന്ന പീറ്റര്‍ പാര്‍ക്ക് എന്ന കഥാപാത്രത്തിനനെ നായികയായ മേരി ചുംബിക്കുന്നതാണ് രംഗം. വിവാഹശേഷം നടന്നുവരുന്ന നവദമ്പതികളുടെ മുന്നിലേക്ക് ഒരു കയര്‍ വീഴുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ വരന്‍ കയറില്‍ പിടിച്ച് തലകീഴായി കിടക്കുകയും വധു ചുംബിക്കുകയും ചെയ്യുന്നു. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുഎസിലെ വെസ്റ്റ് മിഷിഗണിലെ കോര്‍ണര്‍സ്‌റ്റോണ്‍ പള്‌ലിയിലാണ് ഈ വിവാഹം നടന്നത്.

'എന്റെ ഭര്‍ത്താവിന് വിവാഹദിവസം ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുളൂ. അത് സ്‌പൈഡര്‍മാന്‍ ചിത്രത്തിലെ ഈ ചുംബനരംഗം പുനഃസൃഷ്ടിക്കണമെന്നായിരുന്നു' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റി. നിരവധിപേരാണ് ലൈക്കും കമന്റുമായി രംഗത്തെത്തിയത്.

Ads by Google
Monday 29 Sep 2025 12.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW