Friday, March 13, 2026 Last Updated 27 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 07.34 PM

‘ബിജെപിയെ കേരളത്തിൽ വലിയ മുന്നേറ്റത്തിലേക്ക് നയിച്ചു ; കെ.സുരേന്ദ്രനെ പ്രശംസിച്ച് ജെപി നദ്ദ

uploads/news/2025/09/803039/14.gif
photo - facebook

കൊല്ലം : ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പ്രശംസിച്ച് ജെപി നദ്ദ. സുരേന്ദ്രൻ പാർട്ടിയെ വലിയ മുന്നേറ്റത്തിലേക്ക് നയിച്ചു. കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നയത്തിൽ വ്യതിയാനം ഉണ്ടാകുന്നു.കേരളത്തിൽ ആദ്യമായി ഒരു എംപിയുണ്ടായത് കെ.സുരേന്ദ്രൻ്റെ കാലത്താണ്.

കേരളം ഭരിച്ച സർക്കാരുകൾ പയറ്റിയത് വിഭജന രാഷ്ട്രീയമാണ്.വിഭജന രാഷ്ട്രീയത്തിനാണ് കോൺഗ്രസിനും സിപിഐഎമ്മിനും താത്പര്യം. ഇരുമുന്നണികളുടേതും പ്രീണനരാഷ്ട്രീയമാണ്. ബിജെപിയുടേത് പ്രൊഗ്രസ് റിപ്പോർട്ട് കാർഡ് രാഷ്ട്രീയമെന്നും നദ്ദ സൂചിപ്പിച്ചു. വികസിത കേരളത്തിനായി അധ്വാനിക്കുന്ന സംസ്ഥാന ബി ജെ പി നേതൃത്വത്തിന് ആശംസ.

നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിന് ശേഷമാണ് രാഷ്ട്രീയത്തിന് ഈ മാറ്റമുണ്ടായത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്ത് കളയൽ പാർട്ടിയുടെ പതിറ്റാണ്ടുകളായുള്ള പോരാട്ടത്തിൻ്റെ ഫലമാണ്. കേഡർ പാർട്ടി ആയിരുന്നിട്ട് പോലും അടിസ്ഥാന ആശയത്തിൽ നിന്ന് പാർട്ടി ഒരുകാലത്തും പിന്നോട്ട് പോയിട്ടില്ല. രാമക്ഷേത്രം അതിന് ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW