Friday, March 13, 2026 Last Updated 26 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 05.01 PM

കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങി; മലയാളികളെ തേടി ഉദ്യോഗസ്ഥർ കോട്ടയത്ത്

uploads/news/2025/09/803027/10.gif
photo; representative image

കോട്ടയം : കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥർ കോട്ടയത്ത്. 10 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയ 8 പേർക്കെതിരെയാണ് പരാതി. 60 ലക്ഷം മുതൽ 1.20 കോടി രൂപ ബാങ്കിന് കുടിശികയായവർ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം ജില്ലയിലും കേസുകളുണ്ട്.

2019 നും 2021 നും ഇടയിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന സമയത്താണ് നഴ്സുമാർ വായ്പയെടുത്തത്. “തൊഴിൽ കരാർ അവസാനിച്ച ശേഷം ഈ നഴ്‌സുമാർ കേരളത്തിലേക്ക് മടങ്ങിയെത്തി, എന്നാൽ പിന്നീട് മികച്ച അവസരങ്ങൾക്കായി യൂറോപ്പിലെയും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും കുടിയേറി. എന്നിട്ടും അവർ വായ്പ തിരിച്ചടച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു. അൽ അഹ്ലി ബാങ്ക് കേരള സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് തെളിവുകൾ ഹാജരാക്കുന്നതോടെ പ്രതികളുടെ എണ്ണം കൂടിയേക്കും.

കോവിഡ് സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവു മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടക്കുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത് .2020ൽ എടുത്ത വായ്പകളുടെ മേൽ 2022ൽ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈത്തിൽ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്. നഴ്സ്, ഡ്രൈവർ, മാനേജർ ജോലികൾ ചെയ്തിരുന്നവരാണ് പ്രതികളായവരിൽ ഏറെയും. ബാങ്കിന്റെ പരാതിയിൽ പറയുന്ന മേൽവിലാസം ഉപയോഗിച്ച് ആളുകളെ കണ്ടെത്തി അതതു സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. അൽ അലി ബാങ്ക് ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫിസർ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്.വൈക്കം, തലയോലപ്പറമ്പ്, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിലായി 8 കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത് .

Ads by Google
Saturday 27 Sep 2025 05.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW