-->
ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായി ഷവോമി 17 സീരീസ് പുറത്തിറക്കി. മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണ് ഇതില്‍ എത്തിയിരിക്കുന്നത്. ഷവോമി 17 (Xiaomi 17), ഷവോമി 17 പ്രോ (Xiaomi 17 Pro), ഷവോമി 17 പ്രോ മാക്‌സ് (Xiaomi 17 Pro Max) എന്നിവയാണ് അവ. 1-120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് 1.5K OLED ഫ്‌ലാറ്റ് M10 LTPO പാനലും 1.18mm അള്‍ട്രാ-നാരോ യൂണിഫോം ബെസലുകളും ഷവോമി 17യുടെ പ്രത്യേകതകളാണ്.
ഷവോമി 17 5ജിയുടെ 12GB+256GB അടിസ്ഥാന വേരിയന്റിന് 4499 യുവാനും (ഏകദേശം 55,880 രൂപ), 12GB+512GB വേരിയന്റിന് 4799 യുവാനും (ഏകദേശം 59,700 രൂപ), 16GB+512GB വേരിയന്റിന് 4999 യുവാനും (ഏകദേശം 62,185 രൂപ) ആണ് വില. സ്‌നോ മൗണ്ടന്‍ പിങ്ക്, ഐസ് മെല്‍റ്റ് ബ്ലൂ കളറുകളില്‍ സുതാര്യമായ മാറ്റ് ടെക്‌സ്ചറോടെയും ക്ലാസിക് ബ്ലാക്, വൈറ്റ് കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്. 120Hz വരെ വേരിയബിള്‍ റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് (2656 x 1220 പിക്‌സലുകള്‍) 1.5K M10 12-ബിറ്റ് OLED 20:9 LTPO ഡിസ്‌പ്ലേ, 3500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 5,000,000:1 (മിനിറ്റ്) കോണ്‍ട്രാസ്റ്റ് റേഷ്യോ, HDR10+, ഡോള്‍ബി വിഷന്‍, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, Xiaomi ഡ്രാഗണ്‍ ക്രിസ്റ്റല്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 3nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB LPPDDR5x റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയും ഇതിലുണ്ട്. ഷവോമി ഹൈപ്പര്‍ എസ് 3-ല്‍ ആണ് പ്രവര്‍ത്തനം.
1/1.31' ലൈറ്റ് ഫ്യൂഷന്‍ 950 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.67 അപ്പേര്‍ച്ചര്‍, ഹൈപ്പര്‍ OIS, എല്‍ഇഡി ഫ്‌ലാഷ്, ലെയ്ക സമ്മിലക്സ് ലെന്‍സ്), 50MP 102° ലെയ്ക അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് (f/2.4 അപ്പേര്‍ച്ചര്‍), 50MP 2.6X 10cm മുതല്‍ ഇന്‍ഫിനിറ്റി ലെയ്ക ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍, OIS, 8K വീഡിയോ റെക്കോര്‍ഡിംഗ്) എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.2 അപ്പേര്‍ച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ( 4K 60 fps വീഡിയോ റെക്കോര്‍ഡിംഗ്) ഷവോമി 17 5ജിയില്‍ ഉണ്ട്.
ഇന്‍-ഡിസ്പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, 4-മൈക്രോഫോണ്‍ അറേ എന്നീ ഫീച്ചറുകളും ഇതില്‍ നല്‍കിയിരിക്കുന്നു. IP68 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, 100W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 50W വയര്‍ലെസ് ചാര്‍ജിംഗ്, മാഗ്‌നറ്റിക് ചാര്‍ജിംഗ്, 22.5W വയര്‍ഡ്, വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 151.1×71.8×8.06mm വലിപ്പവും 191 ഗ്രാം ഭാരവും ഇതിനുണ്ട്.