Friday, March 13, 2026 Last Updated 16 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 09.54 AM

'ഭീകരതയോട് സീറോ ടോളറന്‍സ്, ഇടനിലക്കാര്‍ വേണ്ട' ; വെടി നിര്‍ത്തലിന് പാകിസ്താന്‍ കെഞ്ചിയെന്ന് യുഎന്നില്‍ ഇന്ത്യ

uploads/news/2025/09/802940/india.jpg

ന്യുഡല്‍ഹി: ഭീകരതയോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കാന്‍ അനുവദിക്കുകയില്ലെന്നും ഇന്ത്യയിലെ നിരപരാധികളായ സാധാരണക്കാര്‍ക്കെതിരെയുണ്ടായ തീവ്രവാദ ആക്രമണത്തിന് പാകിസ്താനാണ് ഉത്തരവാദിയെന്നും യുഎന്നില്‍ ഇന്ത്യ.

ഭീകരതയെ മഹത്വവല്‍ക്കരിക്കുന്നത് പാകിസ്താന്‍ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാണെന്നും യുഎന്‍ പൊതുസഭയില്‍ ഇന്ത്യന്‍ പ്രതിനിധി പെറ്റല്‍ ഗഹ്ലോട്ട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ റെസിസ്റ്റന്‍സ് ഫ്രണ്ടിനെ യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതും ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ഉടന്‍ തന്നെ ഭീകര ക്യാമ്പുകള്‍ അടച്ചുപൂട്ടി, ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ഭീകരതയെ കയറ്റുമതി ചെയ്യുന്നത് പാകിസ്താന്റെ പാരമ്പര്യമാണെന്നും പറഞ്ഞു.

കൊടുംഭീകരന്‍ ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയത് പാകിസ്താനാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് നല്‍കിയ മറുപടി ഇന്ത്യ നിറുത്തിയത് പാകിസ്താന്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചത് കൊണ്ടാണ്. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടതുപോലെ, തകര്‍ന്ന റണ്‍വേകളും കത്തിനശിച്ച ഹാംഗറുകളും വിജയമാണെങ്കില്‍, അത് ആസ്വദിക്കാന്‍ പാകിസ്താനെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളുന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീണ്ടതാണെന്നും എന്നാല്‍ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്നാണ് ശാന്തമായതെന്നുമാണ് ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. ഇത് കഴിഞ്ഞദിവസം യുന്നില്‍ പാക് പ്രധാനമന്ത്രിയും ആവര്‍ത്തിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW