Thursday, March 12, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 09.07 AM

ട്രൗസറില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി ; നാലുവയസ്സുകാരനെ മാതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

uploads/news/2025/09/802938/child.jpg

ആലപ്പുഴ: കായംകുളത്ത് ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ ട്രൗസറില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതില്‍ പ്രകോപിതയായ മാതാവ് നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂര്‍ പുതിയ വിളയിലാണ് സംഭവം. നാലിടങ്ങളിലാണ് കുട്ടിക്ക് പൊള്ളലേറ്റത്.

സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കായംകുളം കനകക്കുന്ന് പൊലീസ് കേസെടുത്തു. കുട്ടിയുടെ പിന്‍ഭാഗത്തും കാലിലും ചട്ടുകം വെച്ച് പൊള്ളിക്കുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. അമ്മ പാചകം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ചട്ടുകത്തില്‍ കുട്ടി വീണതാണ് എന്നായിരുന്നു മാതാവ് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ അത് വിശ്വസിക്കാന്‍ ഡോക്ടര്‍ കൂട്ടാക്കിയില്ല. സംശയം തോന്നിയതോടെ ഡോക്ടറാണ് വിവരം പൊലീസിലും സിഡബ്ല്യുസിയിലും അറിയിച്ചത്.

തുടര്‍ന്നായിരുന്നു മാതാവ് കുട്ടി ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതില്‍ പ്രകോപിതയായാണെന്ന് മറുപടി നല്‍കിയത്. നിലവില്‍ കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ മാതാവിനെ അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ പിതാവ് ജോലി സംബന്ധമായി ദൂരെയാണ്. പിതാവ് തിരികെ വന്നാലുടന്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യും. മാതാവിന്റെ മനോനിലയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW